വാളയാർ കേസ് : സി ബി ഐ കുറ്റപത്രം തള്ളി, പുനരന്വേഷണത്തിനു ഉത്തരവിട്ടു പോക്സോ കോടതി
വാളയാർ കേസിൽ സിബിഐക്കു തിരിച്ചടി. സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനു പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.അതേസമയം കോടതി ഉത്തരവിൽ സന്തോഷമെന്ന് പെൺകുട്ടികളുടെ അമ്മ. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഉത്തരവ്