ഇടപാടുകളിൽ കൃത്യമായ രേഖകളുണ്ടോയെന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ആശയക്കുഴപ്പം

ഇടപാടുകളിൽ  കൃത്യമായ രേഖകളുണ്ടോയെന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ആശയക്കുഴപ്പം

 നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഗാന്ധി  ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. എജെഎല്ലിന് നൽകിയ 90 കോടിയിൽ അവ്യക്തതയുണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.
സോണിയ ഗാന്ധിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ  ഹാജരാകില്ലെന്ന് സോണിയ അറിയിച്ചിട്ടുണ്ട്..