പിണറായിക്കെതിരെ പ്രതികാരത്തിനൊരുങ്ങി പിസി ജോര്‍ജ്ജ് 

Jul 02, 2022 - 05:03
Updated: 4 years ago
0
പിണറായിക്കെതിരെ പ്രതികാരത്തിനൊരുങ്ങി പിസി ജോര്‍ജ്ജ് 

കെ.ടി ജലീലിന്റെ പരാതിയിന്‍മേലെടുത്ത ഗൂഡാലോചനാ കേസില്‍ പി.സി ജോര്‍ജ് ചോദ്യം ചെയ്യലിനായി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നിരന്തരം കേസെടുക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
'ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എകെജി സെന്ററില്‍ ബോംബ് എറിഞ്ഞിട്ട് അത് കോണ്‍ഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം എനിക്കില്ല. ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും. മാത്യു കുഴല്‍ നാടന്‍ പറഞ്ഞ പകുതി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത് . പി സി ജോര്‍ജിനോട് എന്തും ആകാമെന്നാണോ. പിണറായി ഒരു മാസത്തിനകം പോകും. നിങ്ങള്‍ പേടിക്കേണ്ട'- പി.സി ജോര്‍ജ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User