വീണ്ടും കൈനീട്ടി കെഎസ്ആര്‍ടിസി; 65 കോടി വേണമെന്ന് ആവശ്യം

വീണ്ടും കൈനീട്ടി കെഎസ്ആര്‍ടിസി; 65 കോടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിര്‍ദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.  മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. മെക്കാനിക്ക് വിഭാഗത്തില്‍ ഇനി ശമ്പളം നല്‍കാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാര്‍ക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാര്‍ തൊഴിലാളികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് നടത്തുന്നുണ്ട്.