സജി ചെറിയാനു വീണ്ടും നാവു ദോഷം, അപമാനിച്ചെന്നു പഞ്ചായത്ത് പ്രസിഡന്റ്

Nov 08, 2022 - 16:45
0
സജി ചെറിയാനു വീണ്ടും നാവു ദോഷം, അപമാനിച്ചെന്നു പഞ്ചായത്ത് പ്രസിഡന്റ്

 ഭരണഘടനാ വിരുദ്ധ പ്രസം​ഗം നടത്തി മന്ത്രിപ്പണി നഷ്‌ടമായ മുൻ മന്ത്രി സജി ചെറിയാനു വീണ്ടും നാവു ദോഷം. ചെറിയാനെതിരേ കോടതിയിൽ കേസ് നിലനിൽക്കേയാണു വീണ്ടും വിവാദക്കുരുക്കിലായത്. ചെങ്ങന്നൂരിൽ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങിൽ സംസാരിക്കവേ വനിതാ പഞ്ചായത്ത് പ്രസിഡൻറിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് പരാതി. സിപിഎം അം​ഗവും പട്ടികജാതിക്കാരിയുമാണ് പഞ്ചായത്ത് പ്രസിഡന്റ്. പരാതി പാർട്ടിയിൽ ഉന്നയിക്കുമെന്ന് പ്രസിഡന്റ് പ്രസന്ന രമേശ്.
സജി ചെറിയാന്റേതെന്ന പേരിൽ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാവാമെന്നുമാണ് സജി ചെറിയാൻറെ പ്രതികരണം.
ചാമ്പ്യൻസ് ലീഗിൻറെ ഭാഗമായാണ് പാണ്ടനാട് വള്ളംകളി മത്സരം നടന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് സജി ചെറിയാൻറെ നേതൃത്വത്തിൽ ചെങ്ങന്നൂർ പെരുമ എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. ഇതിൽ വിളംബര ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിനുള്ള സമ്മാനം സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന രമേശിനെ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുമായുടെ വാക്കുകളാണ് വിവാദത്തിലായത്.
പല തവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോൾ എം എൽ എ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ താൻ അങ്ങിനെ സംസാരിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത് നിർമ്മിച്ച വ്യാജ റെക്കോർഡാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും സജി ചെറിയാൻ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User