സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ ഭാരത് ജോഡോ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ ഭാരത് ജോഡോ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെയുടെ
ഭാരത് ജോഡോ പദയാത്രയ്ക്കിടെയുണ്ടായ  അപ്രതീക്ഷിത മരണം ദുഃഖത്തിലാക്കി.  യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി ദേശിയ പദയാത്രികൻകൂടിയായ സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.
സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ പാണ്ഡെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാര്‍ട്ടി നേതാവിന്റെ മരണത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
കൃഷ്ണകാന്ത് പാണ്ഡെയുടെ വിയോഗത്തിൽ രാഹുൽഗാന്ധി അനുശോചിച്ചു
കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകാന്ത് പാണ്ഡെയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിനാകെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോട് ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് യാത്രയുടെ അവസാന നിമിഷത്തിൽ അദ്ദേഹം ത്രിവർണ പതാക കൈകളിൽ പിടിച്ചു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം എപ്പോഴും നമ്മെ പ്രചോദിപ്പിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.