കോൺഗ്രസ്സിലേക്ക് ആളുകൾ വരും പോകും അതൊന്നും ഭാരത്ജോഡോ യാത്രയെ ബാധിക്കില്ല ; കോണ്‍ഗ്രസ്

Aug 30, 2022 - 13:57
0
കോൺഗ്രസ്സിലേക്ക്   ആളുകൾ വരും പോകും അതൊന്നും ഭാരത്ജോഡോ യാത്രയെ ബാധിക്കില്ല ; കോണ്‍ഗ്രസ്

   ഭാരത് ജോഡോ യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ നടത്തിയ  വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന കോൺഗ്രസ്  നേതാക്കളായ ജയറാം രമേശും, ദിഗ് വിജയ് സിംഗും രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിനെ കടുത്ത ഭാഷയിൽ തള്ളിപ്പറഞ്ഞു. എന്ത് പ്രതിസന്ധി ഉണ്ടായാലും യാത്ര തുടരും.കോണ്‍ഗ്രസിലേക്ക്  ആളുകൾ വരികയും പോവുകയും ചെയ്യും.ചിലർ രാഹുലിനെ ആക്രമിക്കും.യാത്രയെ തകർക്കാൻ ബിജെപി ഇരട്ടി സമയം ജോലി ചെയ്യുന്നുണ്ട്.അതൊന്നും യാത്രയെ ബാധിക്കില്ല.ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ട് പോയത്.എല്ലാവരും വ്യക്തിപരമായ കാരണങ്ങളാൽ പോയവരാണ്.ഗുലാം നബി ആസാദ് ആർഎസ്എസ്സിനെയൊ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കേരളത്തിൽ 18 ദിവസം ഭാരത്ജോഡോ ജാഥ പര്യടനം നടത്തും. സപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങും.കേരളത്തിൽ 11 ന് പ്രവേശിക്കും.രാഹുൽ ഗാന്ധി നടത്തുന്ന പദയാത്രയാണിത്. .വാഹന ജാഥയല്ല,ഭാരത് ജോഡോ യാത്ര.3570 കിലോമീറ്റർ ദൂരമാണ് യാത്ര.2023 ജനുവരി 30 ന് കശ്മീരിൽ എത്തും.രാഹുലിനൊപ്പം 100 പേർ ജാഥയെ സ്ഥിരമായി അനുഗമിക്കും.തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള യാത്രയല്ല,ഇതൊരു ജനസമ്പർക്ക യാത്രയാണെന്നും നേതാക്കള്‍ വിശദീകരിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User