സച്ചിനെ സര്‍ എന്ന് വിളിച്ചില്ല; ഓസീസ് താരത്തിനെതിരെ ആരാധകര്‍

Jul 30, 2022 - 04:02
Updated: 4 years ago
0
സച്ചിനെ സര്‍ എന്ന് വിളിച്ചില്ല; ഓസീസ് താരത്തിനെതിരെ ആരാധകര്‍



മുംബൈ: ഓസീസ് ബാറ്റിങ് സെന്‍സേഷന്‍ ലെബുഷെയ്‌നെതിരെ ആരാധകര്‍. സച്ചിന്‍ തെണ്ടുല്‍ക്കറെ അപമാനിച്ചുവെന്നാണ് ആരാധകരുടെ പരാതി. സച്ചിനെ  സര്‍ എന്ന് വിളിച്ചില്ല എന്നും സച്ചിന്‍ ക്രിക്കറ്റ് ദൈവവും ഇതിഹാസവും ആണെന്ന് ഓര്‍മ്മിപ്പിച്ചാണ് ആരാധകരുടെ കമന്റുകളും ട്വീറ്റുകളും. താങ്കളുടെ പിതാവിന് നല്‍കുന്ന ബഹുമാനം സച്ചിനോട് കാണിക്കണം എന്നായിരുന്നു ലബുഷെയ്നോട് ഒരു ആരാധകന്റെ അപേക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സച്ചിന്‍ ട്വിറ്ററിലൂടെ നല്‍കിയ ആശംസയിലാണ് സംഭവങ്ങളുടെ തുടക്കം. 'കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തിയത് സന്തോഷം നല്‍കുന്നു. പുതിയ കാഴ്ചക്കാരിലേക്ക് ക്രിക്കറ്റ് എത്താന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. തൊട്ടുപിന്നാലെ മാര്‍നസ് ലബുഷെയ്ന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ട്വീറ്റിനോട് പ്രതികരിച്ചു. 'സച്ചിനോട് അനുകൂലിക്കുന്നു. ഓസീസ്-ഇന്ത്യ ഓപ്പണിംഗ് മത്സരം ഗംഭീര പോരാട്ടമായിരിക്കും' എന്നുമായിരുന്നു സച്ചിന്റെ ട്വീറ്റിന് ലബുഷെയ്ന്റെ പ്രതികരണം. എന്നാല്‍ ലബുഷെയ്ന്‍ സച്ചിനെ പേരെടുത്ത് അഭിസംബോധന ചെയ്തത് ഇന്ത്യന്‍ ഇതിഹാസത്തിന്റെ ആരാധകര്‍ക്ക് ദഹിച്ചില്ല.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User