ലീഗിന്റെ കൊടിയുമായി പാക്കിസ്ഥാനിലേയ്ക്ക് വിട്ടോ..; കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം
തിരുവനന്തപുരം: മുസ്ലീംലീഗിന്റെ കൊടി കെട്ടാന്‍ എത്തിയ ലീഗ് നേതാവിനോട് കൊടി കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ ആവശ്യപ്പെട്ട്, ലീഗിനെ അപമാനിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം രംഗത്ത്. നേതാവ് വെമ്പായം നസീറാണ് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴക്കൂട്ടം ആറ്റിപ്രയില്‍ യുഡിഎഫ് പരിപാടിയിലായിരുന്നു സംഭവം.പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോഴാണ് ഗോപാലകൃഷ്ണന്‍, ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടായെന്ന് പറഞ്ഞതെന്ന് വെമ്പായം നസീര്‍ ആരോപിച്ചു. വെമ്പായം നസീര്‍ പറഞ്ഞത് ഇങ്ങനെ: ''ഞാനും മൂന്ന് പ്രവര്‍ത്തകരും കൂടി ലീഗ് കൊടി അവിടെ കെട്ടാന്‍ പോയപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, സനല്‍ കുമാര്‍ എന്നും അറിയപ്പെടുന്നയാള്‍ എത്തി. ലീഗ് കൊടി കെട്ടാന്‍ തുടങ്ങിയപ്പോള്‍ ഓടിക്കോ, മുസ്ലീംലീഗിന്റെ കൊടിയൊന്നും ഇവിടെ കെട്ടരുത്, കൊണ്ട് പോടാ എന്ന് പറഞ്ഞു. ഞാന്‍ മുസ്ലീംലീഗ് യുഡിഎഫിന്റെ രണ്ടാമത്തെ ശക്തമായ ഘടകകക്ഷിയാണല്ലോയെന്ന് ചോദിച്ചു.''''ഇതോടെ അത് മലപ്പുറത്ത് കൊണ്ട് പോയി കെട്ടെന്ന് പറഞ്ഞു. എന്താ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടാ എന്നും പറഞ്ഞതായി ആക്ഷേപമുണ്ട്...