സഹ്യോഗ്: റെയിൽവേ സേവനകേന്ദ്രത്തിന് പുതിയ പേര്
ഇനിമുതൽ റെയിൽവേ ഇൻഫർമേഷൻ സെന്ററുകളുടെ പേര് സഹ്യോഗ് എന്നാക്കി മാറ്റി റെയിൽവേ ബോർഡ് ഉത്തരവിറക്കി. നിർദേശം എല്ലാ മേഖലാ കേന്ദ്രങ്ങൾക്കും നൽകി. ഇൻഫർമേഷൻ സെന്ററുകളിൽ നിന്ന് വിവരങ്ങൾ നൽകുക മാത്രമല്ല യാത്രക്കാർക്കു വീൽചെയർ അടക്കമുള്ള സഹായങ്ങളും നൽകുന്നുണ്ട്.
യാത്ര സംബന്ധിച്ച തങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും പറയാനും യാത്രക്കാർ ഈ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാലാണ് സേവനം എന്നർഥം വരുന്ന സഹ്‍യോഗ് എന്നു പേരുമാറ്റുന്നതെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)