സോണിയ ഗാന്ധിയുടെ അമ്മ പൗള മൈനോ അന്തരിച്ചു
90 വയസ്സായിരുന്നു
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗള മൈനോ (90) അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച നടക്കും. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷ ഈ മാസം 23 ന് അമ്മയെ സന്ദർശിച്ചിരുന്നു. സോണിയാ ഗാന്ധിയും മക്കൾ രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഇതിനകം വിദേശത്താണ്.