സുധാകരന്‍ നുണ പറയുന്നു; തന്നെ പുറത്താക്കിയിട്ടില്ലെന്ന് തോമസ്
കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് . തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെവി തോമസിന്റെ പ്രതികരണം. കോണ്‍ഗ്രസ് സംസ്‌ക്കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ലെന്നും അതിനാല്‍ താന്‍ എല്‍ഡിഎഫിലേക്ക് പോകില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. എല്‍ഡിഎഫിലേക്ക് പോകില്ല. സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.