ഓര്‍ഡിനന്‍സ് അസാധുവായി; ഗവര്‍ണര്‍ കലിപ്പില്‍ തന്നെ

ഓര്‍ഡിനന്‍സ് അസാധുവായി; ഗവര്‍ണര്‍ കലിപ്പില്‍ തന്നെ

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരും. ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടില്ലെന്നുള്ള പ്രഖ്യാപനം നിര്‍ബാധം നടപ്പിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍.  തിങ്കളാഴ്ച കാലാവധി തീരുന്ന 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിട്ടില്ല. ഇതോടെ 11 ഓര്‍ഡിനേന്‍സുകളും അസാധുവായി. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് അസാധു ആയത്. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഇന്നത്തെ തിയതിയില്‍ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കല്‍. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവന്‍ തുടരാന്‍ നിര്‍ദേശിച്ചായിരുന്നു സര്‍ക്കാര്‍ കാത്തിരുന്നത്. എന്നാല്‍ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവര്‍ണര്‍ ഒപ്പിടാത്തതോടെ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.