സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയ യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒന്നര മാസത്തേക്ക് ഡല്‍ഹി വിട്ടുപോകരുതെന്ന ഉപാധികളോടെയാണ് ജാമ്യം.
മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ഹാഥ്റാസില് സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസംം സത്യവാങ്മൂലം നല്‍കിയിരുന്നു