വിവാഹ ബന്ധത്തിലെ മാനഭംഗം: സുപ്രീം കോടതി അടുത്ത വെള്ളിയാഴ്ച വാദം കേൾക്കും
വിവാഹ ബന്ധത്തിലെ മാനഭംഗം (മാരിറ്റൽ റേപ്പ്) കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇളവിനെതിരായ ഹർജിയിൽ സുപ്രീം കോടതി വരുന്ന വെള്ളിയാഴ്ച വാദം കേൾക്കും. നേരത്തെ ഡൽഹി ഹൈക്കോടതി സുപ്രീം കോടതിക്ക് വിട്ടിരുന്നു.
വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ രണ്ട് ജഡ്ജിമാർ വ്യത്യസ്ത വിധികൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷൻ ബഞ്ച് തീരുമാനം സുപ്രീം കോടതിക്ക് വിട്ടത്. ഈ മാസം പത്തൊമ്പതിന് വിഷയത്തിലുള്ള എല്ലാ ഹർജികളും ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റീസ് അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)