ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെളളം പുറത്തേക്ക്; ജാഗ്രത നിര്‍ദ്ദേശം

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെളളം പുറത്തേക്ക്; ജാഗ്രത നിര്‍ദ്ദേശം

ഇടുക്കി ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവില്‍ 5 ഷട്ടറുകള്‍ ഉയര്‍ത്തി 3 ലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായി. എട്ടുമണിമുതല്‍ ഞ1 ഞ2 ഞ2 എന്നീ ഷട്ടറുകള്‍ കൂടി 30 രാ ഉയര്‍ത്തും. 8626 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.