കള്ളക്കടത്ത് കേസ് കര്‍ണാടകയിലേക്ക് മാറ്റുന്നു; പിണറായിക്ക് പണിക്കിട്ടി; കളി ഇനി ബിജെപിയുടെ തട്ടകത്തില്‍ 

കള്ളക്കടത്ത് കേസ് കര്‍ണാടകയിലേക്ക് മാറ്റുന്നു; പിണറായിക്ക് പണിക്കിട്ടി; കളി ഇനി ബിജെപിയുടെ തട്ടകത്തില്‍ 



കൊച്ചി: പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ നിലനില്‍പ്പില്ലെന്ന് ബോധ്യമായ ഇഡി സ്വര്‍ണക്കടത്ത് കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റുന്നു. ബിജെപിയാണ് കര്‍ണാടക ഭരിക്കുന്നത്. അതുകൊണ്ട് കര്‍ണാടകയില്‍ വച്ചാണെങ്കില്‍ കേസ് മുന്നോട്ടുപോകുമെന്ന നിലപാടാണ് ഇഡിക്കുള്ളത്. ഇത് സുപ്രീം കോടതി അംഗീകരിച്ചാല്‍ പിണറായി വിജയന് തിരിച്ചടിയാകും. സ്വര്‍ണകടത്ത് കേസില്‍ ഇപ്പോള്‍ പ്രതിസ്ഥാനതത്ത് നില്‍ക്കുന്ന സ്വപ്‌ന മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കേസില്‍ കാര്യമായി മുന്നോട്ട് പോകുവാന്‍ ഇഡിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റുന്നത്. കേസുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസ് അട്ടിമറിക്കാന്‍ സാധ്യത ഉണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. സ്വര്‍ണക്കടത്തിലെ കളളപ്പണക്കേസ്  എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജയിലുളളത്. ഹര്‍ജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാകില്ല. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.