യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ വീടിനു നേരേ ബോംബെറിഞ്ഞു

കോഴിക്കോട് നൊച്ചാട്ട് ആണ് സംഭവം

Jun 20, 2022 - 04:53
0
യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ വീടിനു നേരേ ബോംബെറിഞ്ഞു

  കോഴിക്കോട് നൊച്ചാട്ട് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം. ബോംബേറിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User