എന്ത് ഭേദഗതി കൊണ്ടുവന്നാലും ബന്ധുനിയമനം അനുവധിക്കില്ല; സർക്കാരിനെ വിടാതെ ഗവർണർ

Aug 24, 2022 - 13:34
0
എന്ത് ഭേദഗതി കൊണ്ടുവന്നാലും ബന്ധുനിയമനം അനുവധിക്കില്ല; സർക്കാരിനെ വിടാതെ ഗവർണർ

സർവകലാശാലകളിലെ ബന്ധു നിയമന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം തുടർന്ന് ഗവർണർ. അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിൽനിന്നും മടങ്ങിയെത്തിയ ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭയ്ക്കു ബിൽ പാസാക്കാനുള്ള അധികാരമുണ്ട്.

ഏതു ബിൽ പാസാക്കിയാലും സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നടപടികളോ വൈസ് ചാൻസലർ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.നിയമപരമായും ഭരണഘടനാപരമായും തന്നിൽ അർപ്പിതമായ ജോലിയാണ് നിർവഹിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User