സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടും

Jul 14, 2022 - 03:40
0
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടും

സ്പിരിറ്റിന്റെ വില വലിയ രീതിയിൽ   വർദ്ധിച്ചത് കാരണം  ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ  അറിയിച്ചു.  
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. 2021 മെയ് മുതൽ ഈ വർഷം മേയ് വരെയുള്ള കണക്കാണിത്. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം.രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മദ്യവിൽപ്പനയിലും മദ്യ ഉപഭോഗത്തിലും റെക്കോഡ് വർദ്ധനയാണ്. കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യമാണ്. ഇതുവഴി സർക്കാരിന് ലഭിച്ച വരുമാനം 16619 കോടി രൂപ. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വർഷം 7 കോടി 82 ലക്ഷം ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും വിൽപ്പന നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User