സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനം

Sep 23, 2022 - 09:13
0
സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനം

സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്‌കൂൾ തുറന്നു പ്രവർത്തിക്കുക. ഒക്ടോബർ 29, ഡിസംബർ മൂന്ന് എന്നീ ശനിയാഴ്ചകളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്‌കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് ഇത് ബാധകമല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User