രണ്ട് നേതാക്കള്‍കൂടി കോണ്‍ഗ്രസ് വിടുന്നു ; ചെക്ക് വച്ച് സോണിയ ഗാന്ധി

Aug 27, 2022 - 03:51
0
രണ്ട് നേതാക്കള്‍കൂടി കോണ്‍ഗ്രസ് വിടുന്നു ; ചെക്ക് വച്ച് സോണിയ ഗാന്ധി

ഗുലാം നബിക്ക് പുറമേ രണ്ട് നേതാക്കള്‍കൂടി കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. എംപിമാരായ ആനന്ദ് ശര്‍മയും മനിഷ് തിവാരിയുമാണ് പാര്‍ട്ടിക്ക് പുറത്തുപോകാന്‍ കോപ്പ്കൂട്ടുന്നത്. എന്നാല്‍ നീക്കം മുന്‍കൂട്ടികണ്ട് സോണിയ ഗാന്ധി കമല്‍നാഥ് അടക്കമുള്ള നേതാക്കളോട് ഇവരുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. കോണ്‍ഗ്രസ് വിമതരുടെ ജി-23ലെ പ്രബല നേതാവാണ് മനീഷ് തിവാരി. തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിച്ചിരുന്നെങ്കില്‍ ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ തുടരുമായിരുന്നുവെന്നാണ് മനിഷ് തിവാരി പറയുന്നത്. രാഹുല്‍ ഗാന്ധിയുമായി വലിയ അകല്‍ച്ചയില്‍ നില്‍ക്കുന്ന നേതാക്കളാണ് ഇരുവരും. ഇവര്‍ പുറത്തുപോകാതെ നോക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User