പൊലീസ് സംരക്ഷണയില്‍ തന്നെ: കാപ്പ ചുമത്തരുതെന്ന് ഫര്‍സീന്‍ 

Aug 27, 2022 - 04:37
0
പൊലീസ് സംരക്ഷണയില്‍ തന്നെ: കാപ്പ ചുമത്തരുതെന്ന് ഫര്‍സീന്‍ 

തിരുവനന്തപുരം: കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താന്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി ഫര്‍സീന്‍ മജീദ്. പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫര്‍സീന്റെ മറുപടി. പൊലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഫര്‍സീന്‍ മജീദ് മറുപടിയില്‍ ചോദിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കാപ്പ ചുമത്താനുള്ള നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. അഭിഭാഷകന്‍ മുഖേനയാണ് ഫര്‍സീന്‍ ഡിഐജിയ്ക്ക് മറുപടി നല്‍കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User