മട്ടന്നൂരില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ്

മട്ടന്നൂരില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ്

കണ്ണൂര്‍: മട്ടന്നൂരില്‍ മുന്നേറ്റവുമായി യുഡിഎഫ്. അവസാന ഫലം വരുമ്പോള്‍ 11 ഇടത്ത് യുഡിഎഫും 13 ഇടത്ത് എല്‍ഡിഎഫുമാണ് മുന്നില്‍. ആകെ 35 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ജനറല്‍ വിഭാഗത്തിനാണ്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള ഇവിടെ യുഡിഎഫ് തിരിച്ചുവരവ് നടത്തുകയാണ്.