വോട്ടിന് വേണ്ടിയെങ്കിലും മന്ത്രിമാര്‍ തൃക്കാക്കരയില്‍ കാല് കുത്തിയതില്‍ സന്തോഷമെന്ന് ഉമ

May 21, 2022 - 04:01
0
വോട്ടിന് വേണ്ടിയെങ്കിലും മന്ത്രിമാര്‍ തൃക്കാക്കരയില്‍ കാല് കുത്തിയതില്‍ സന്തോഷമെന്ന് ഉമ

സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കരയില്‍ പരാജയപ്പെടുമെന്ന ഭയമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ പി ടിക്ക് നല്‍കിയ സ്നേഹവും തനിക്കുള്ള വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസ്. മന്ത്രിമാര്‍ എക്കാലവും തൃക്കാക്കരയിലുണ്ടാകില്ല. സാധാരണക്കാരായ താനടക്കമുള്ളവരാകും എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയെന്നും ഉമ തോമസ് പറഞ്ഞു.  പി ടിയെ സ്നേഹിച്ച, പി ടി സ്നേഹിച്ച തൃക്കാക്കരയ്ക്ക് ഒരിക്കലും യുഡിഎഫിനെ കൈയൊഴിയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായി ചിലപ്പോള്‍ സര്‍ക്കാര്‍ മുഴുവന്‍ ശക്തിയും സംവിധാനങ്ങളും പുറത്തെടുത്തേയ്ക്കും. അതൊന്നും യുഡിഎഫ് വിജയത്തെ തടയില്ലെന്നും ഉമ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User