ബലാത്സംഗ കേസ് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ വിജയ് ബാബുവും!! അമ്മ കോമഡി ഷോ

Jun 26, 2022 - 03:43
0
ബലാത്സംഗ കേസ് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ വിജയ് ബാബുവും!! അമ്മ കോമഡി ഷോ

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. വിഷയത്തില്‍ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. അതേസമയം വിജയ് ബാബുവിനെ അമ്മ ജനറല്‍ ബോഡി പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ല്യുസിസി രൂക്ഷ വിമര്‍ശനം നടത്തി. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. നടിയെ ബലാത്സംഗ ചെയ്ത കേസ് അടക്കം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ വിജയ് ബാബുവും പങ്കെടുക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടരുമ്പോഴാണ് യോഗം. കൊവിഡ് ക്വാറന്റീനിലായതിനാല്‍ നടി മാല പാര്‍വതി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വ്വതി നേരത്തെ രാജിവെച്ചിരുന്നു. നാല് മണിയ്ക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User