വയനാട് ആക്രമണം; മന്ത്രി വീണ ജോര്‍ജിന് പങ്ക്?

വയനാട് ആക്രമണം; മന്ത്രി വീണ ജോര്‍ജിന് പങ്ക്?

കൊച്ചി: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് നേതൃത്വം നല്‍കിയത് മന്ത്രി വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. അതില്‍ വ്യക്തമായ പൊലീസ് അന്വേഷണം ആവശ്യമാണെന്നും മന്ത്രിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.