കാത്തിരിപ്പിന് വിരാമം; 20 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ ജന്മനാട്ടിലെത്തി അബ്‌ദുൾ റഹീം

ബോബി ചെമ്മണ്ണൂരും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വിപുലമായിട്ടാണ് അബ്‌ദുൾ റഹീമിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

May 28, 2026 - 10:09
0
കാത്തിരിപ്പിന് വിരാമം; 20 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ ജന്മനാട്ടിലെത്തി അബ്‌ദുൾ റഹീം

കോഴിക്കോട്: സൗദി ജയിലിലെ 20 വർഷത്തെ തടവിന് ശേഷം തന്റെ ജന്മനാട്ടിലെത്തി  അബ്‌ദുൾ റഹീം. ഇന്ന് രാവിലെ ഏഴരയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് അബ്‌ദുൾ റഹീം എത്തിയത്. ബോബി ചെമ്മണ്ണൂരും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന്  വിപുലമായിട്ടാണ് അബ്‌ദുൾ റഹീമിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. എല്ലാവർക്കും നന്ദിയെന്നും ഒരുപാട് സന്തോഷമെന്നും അബ്ദുൽ റഹീം പ്രതികരിച്ചു. വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേ​ഗത്തിൽ പൂ‍ർത്തിയായതോടെ റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചു. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User