മദ്യശേഖരം കുടുക്കി; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ലാ കേസ്

വയനാട്ടിലെ കുടുംബവീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി 67.24 ലിറ്റർ മദ്യം കണ്ടെത്തിയതിനെ തുടർന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Sep 17, 2026 - 10:02
Updated: 1 hour ago
0
മദ്യശേഖരം കുടുക്കി; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ലാ കേസ്

റിപ്പോർട്ടർ മുതലാളി ആന്റോ അഗസ്റ്റിൻ അറസ്റ്റിലായിരിക്കുന്നു.. ചെറുതും വലുതുമായ കേസുകൾ എല്ലാം ചേർന്ന് വെളിച്ചം കാണാത്ത രീതിയിൽ  അകത്തുപോകുമെന്നു പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് അനധികൃതമായി സൂക്ഷിച്ച മദ്യം ആന്റോയെ ചതിച്ചത്. ജാമ്യമില്ലാത്ത കുറ്റമാണ്. 10  വർഷം വരെ ശിക്ഷയും ലഭിച്ചേക്കാം. കേസ് തുടരെ  തുടരെ  വരികയാണ് റിപ്പോർട്ടർ മുതലാളിക്ക്. വായിൽ തോന്നിയത് കോതക്ക് പാട്ട്  എന്ന് വിചാരിച്ചിരുന്ന ഒരു മരം കൊള്ളക്കാരൻ, അല്ലെങ്കിൽ പണം ഉണ്ടെങ്കിൽ  എന്തും ചെയ്യാമെന്ന് വിചാരിച്ചു ചാനൽ വാങ്ങിയ പുത്തൻ മുതലാളിക്ക് ഇനി ജയിലിൽ നിന്നും ഇറങ്ങി നേരമുണ്ടാകില്ല എന്നു ഉറപ്പിക്കുകയാണ്. അതായത്, റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയിൽ കറൻസിയും ഇലക്ട്രോണിക്  ഉപകരണങ്ങളും പിടിച്ചെടുത്തു. 6400 യുഎസ് ഡോളർ, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി, വിദേശ ക്രെഡിറ്റ് കാർഡുകൾ, ഒരു മൊബൈൽ, ഒരു ലാപ്ടോപ്, ഒരു ടാബ്, ഒട്ടേറെ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇതിൽ ഏറ്റവും രസകരവും ഒപ്പം തന്നെ പണി പാലിയതുമായ  കണ്ടത്തൽ എന്ന് പറയുന്നത്,  വയനാട് വീട്ടിൽ നിന്ന് കണ്ടത്തിയ 67 ലീറ്റർ വിദേശമദ്യം തന്നെയാണ്. കാരണം വീട്ടിൽ മദ്യം കണ്ടെത്തിയ സംഭാവത്തോടു കൂടി  തന്നെ ആന്റോയെ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്നാണ്  എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് ഇതു സംബന്ധിച്ച നിർദേശം അപ്പോൾ തന്നെ നൽകിയതാണ്. അതോടുകൂടി വയനാട്ടിൽ നിന്നും വന്ന് അർദ്ധരാത്രിയോടെ കളമശ്ശേരിയിൽ എത്തിയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.  എക്സൈസ് വകുപ്പ് മന്ത്രി എം ലിജു വളരെ വ്യക്തമായാണ്  പറഞ്ഞിരിക്കുന്നത്. വീട്ടിലോ അല്ലെങ്കിൽ  കൈയിലോ ഒരാൾക്ക് കൈവശം വെക്കുന്നതിനു എത്രയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത് അതിനു മുകളിൽ പിടികൂടുകയാണെങ്കിൽ സാധാരണ ഒരാൾക്ക് കിട്ടുന്ന ശിക്ഷ തന്നെ ആന്റോ അഗസ്റ്റിനും  ബാധകമായിരിക്കും എന്നുള്ളതാണ്.  അതായത് കേരള അബ്കാരി നിയമപ്രകാരം  ഒരു വ്യക്തിക്ക് സ്പെഷ്യൽ ലൈസൻസുകൾ ഒന്നുമില്ലാതെ തന്നെ കൈവശം വെക്കാവുന്ന അല്ലെങ്കിൽ യാത്രവേളയിൽ കൊണ്ടുപോകാവുന്ന മദ്യത്തിന്റെ പരമാവധി അളവ് എന്ന് പറയുന്നത് ഇങ്ങനെയാണ്..ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ആണെങ്കിൽ 3 ലിറ്റർ ഇനി അത് വിദേശ നിർമ്മിത വിദേശ മദ്യം ആണെങ്കിൽ 2.5 ലിറ്റർ ആണ് , അതുമല്ല, ബിയർ 3.5 ലിറ്റർ മുതൽ 6 ലിറ്റർ വരെ പലയിനം മദ്യത്തിന്റെ ആകെ പരിധിയിൽ പെടും. ഇനി വൈൻ 3.5 ലിറ്ററും കള്ള് 1.5 മുതൽ 2.5 ലിറ്റർ വരെയുമാണ്..അതുമാത്രമല്ല, പ്രത്യേകം ശ്രദ്ധിക്കേണ്ടത് ബെവ്കോ അല്ലങ്കിൽ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങിയതിന്റെ വാലിഡായ ബില്ലും കൈവശമുണ്ടായിരിക്കണം എന്നുമുള്ളതാണ് പ്രധാനം. എന്നാൽ ആന്റോയുടെ വീട്ടിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത് ഒന്നും രണ്ടുമല്ല 67 ലിറ്റർ മദ്യമാണ്. അതിനർത്ഥം  വലിയൊരു ശിക്ഷയും അറസ്റ്റും ആന്റോയെ കാത്തിരിക്കുന്നു എന്നുള്ളതാണ്. ഇനി വിരുന്നുകൾക്കോ ആഘോഷങ്ങൾക്കോ കൂടുതൽ മദ്യം വേണമെങ്കിൽ എക്സൈസിൽ നിന്ന് L-50 ലൈസൻസ് മുൻകൂട്ടി വാങ്ങേണ്ടതാണ്. അങ്ങനെയൊരു സംഭവമേ ഇല്ല എന്നുള്ളതു തെളിഞ്ഞിരിക്കുന്നു.

ഇതിന്റെ ശിക്ഷ എന്ന് പറയുന്നത് അതിഭീകരം തന്നെയായിരിക്കും. അൽപ്പം കൂടുതൽ സൂക്ഷിച്ചാൽ  അതായത്, വ്യക്തിപരമായ
ആവശ്യത്തിന് വേണ്ടി ബില്ലോടുകൂടി സൂക്ഷിച്ചാൽ 10000 രൂപയൊക്കെ പിഴയടച്ച് വിടാറുണ്ട്. എന്നാൽ ഇതെങ്ങനെയല്ല . അബ്കാരി
നിയമത്തിലെ സെക്ഷൻ 55(a) അല്ലെങ്കിൽ 55(1)  പ്രകാരം ഇത് വളരെ ഗുരുതരമായ ജാമ്യമില്ലാ കുറ്റമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
നികുതി വെട്ടിച്ച് കൊണ്ടുപോകുകയോ, വിൽപന ലക്ഷ്യമിട്ട് വൻതോതിൽ ശേഖരിക്കുകയോ ചെയ്യുമ്പോൾ എക്സൈസ് പോലീസ് ഈ
വകുപ്പ് ചുമത്തുകയും അറസ്റ്റ്  ചെയ്യുകയും ചെയ്യും.. അതാണിപ്പോൾ നടന്നിരിക്കുന്നത്. മാത്രമല്ല, ഇതിനു ശിക്ഷ എന്ന് പറയുന്നത് 10
വർഷം വരെ തടവുശിക്ഷയും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്നതാണ് ,കൂടാതെ മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് പിടിച്ചെടുത്ത് സർക്കാരിലേക്ക് കണ്ടുകെട്ടും..ഈ പറഞ്ഞിരിക്കുന്ന കണ്ടത്തലിൽ 3 ലിറ്റർ അല്ല 67 ലിറ്റർ രേഖകൾ ഇല്ലാത്ത വിദേശ മദ്യമടക്കമുള്ളവയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതുപ്രകാരം കേസെടുത്തു ആന്റോയെ അറസ്റ്റ്  ചെയ്തു അകത്തിടാനും അതിശക്തമായ തെളിവുകൾ ഹാജരാക്കി പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാനും  എക്സൈസിനു കഴിയും.  അതിന്റെ ആദ്യപടിയായിട്ടാണ് അറസ്റ്റു നടന്നത്.. അങ്ങനെ 3000 കോടിയുടെ മാംഗോ  ഫോൺ തട്ടിപ്പും കോടാനുകോടിയുടെ മുട്ടിൽ മരം മുറി മോഷണവും അതിനേക്കാളും വലിയ കോടിയുടെ  മെസ്സി തട്ടിപ്പും കഴിഞ്ഞ് ഒരാളെയും കൂശാതെ വീമ്പിളക്കിയിരുന്ന ആന്റോ മുതലാളി അവസാനം കുമ്പളങ്ങാ മോഷ്ടിച്ചു കള്ളനായി എന്ന് പറഞ്ഞപോലെ മദ്യം പിടിച്ചു ജയിലിൽ പോയിരിക്കുകയാണ് സുഹൃത്തുക്കളെ.. പിണറായി വിജയൻറെ അനുഗ്രഹത്തോടെ നിയമമുണ്ടാക്കി മരംകൊള്ള നടത്തിയ കേരള വീരപ്പനെ രക്ഷിക്കാൻ ഇന്ന് ഒരു പിണറായിക്കും കഴിയുന്നില്ലെന്നാണ് സത്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User