റിപ്പോർട്ടർ ടി.വിയിൽ പൊലീസ് റെയ്ഡ്; സി.പി.എം നേതാക്കളുടെ പ്രതിഷേധത്തിന് പിന്നിലെന്ത്?

മെസ്സി തട്ടിപ്പ് കേസും സാമ്പത്തിക ഇടപാടുകളും നികുതി വെട്ടിപ്പ് ആരോപണങ്ങളും ഉൾപ്പെടെ റിപ്പോർട്ടർ ടി.വിക്കെതിരായ അന്വേഷണത്തിനിടെ ഓഫീസിൽ റെയ്ഡ്; നടപടിയെച്ചൊല്ലി രാഷ്ട്രീയ പ്രതിഷേധവും ശക്തമായി.

Sep 16, 2026 - 15:27
Updated: 8 hours ago
0
റിപ്പോർട്ടർ ടി.വിയിൽ പൊലീസ് റെയ്ഡ്; സി.പി.എം നേതാക്കളുടെ പ്രതിഷേധത്തിന് പിന്നിലെന്ത്?

കേരളത്തിലെ ഏറ്റവും വലിയ കൊള്ളക്കാരൻ ആര് എന്ന് ചോദിച്ചാൽ അതിൽ ഒരു പേര് റിപ്പോർട്ടർ മുതലാളി ആന്റോ അഗസ്റ്റിന്റേതായിരിക്കും. സഹോദരങ്ങളും ഒട്ടും കുറവല്ല. അവരുടെയെല്ലാം വീട്ടിലും ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങിയേക്കാം. പക്ഷേ, അവരെക്കാളും വലിയ കൂട്ടക്കരച്ചിൽ നടത്തുന്നത് സി.പി.എം നേതാക്കളാണ് എന്നുള്ളതാണ് പ്രത്യേകത.നമുക്കറിയാം, പാവങ്ങളെ പറ്റിക്കാനായി മാംഗോ ഫോൺ തട്ടിപ്പും, അതിനുശേഷം സർക്കാരിനെയും ജനങ്ങളെയും പറ്റിച്ച് കോടാനുകോടികളുടെ മുട്ടിൽ മരംമുറി കേസും, പിന്നീട് മെസ്സിയുടെ പേരിൽ മലയാളികളെ മുഴുവൻ വിഡ്ഢികളാക്കി നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുമെല്ലാം നടത്തിയിട്ടാണ് കേരളത്തിലെ പൊലീസ് അന്വേഷിക്കാൻ വേണ്ടി വീട്ടിലും ഓഫീസിലും കയറിയത്. അതിന് ഇപ്പോൾ പൊട്ടിപ്പൊട്ടി കരയുന്നത് സി.പി.എം നേതാക്കളാണ്. നമുക്കറിയാം, അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരിക്കുന്നത് എന്ന് പറഞ്ഞ് പിണറായി ആളുകളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ ഏറ്റവും വലിയ കൊള്ളക്കാരെയാണ് പിണറായി സംരക്ഷിക്കുന്നത്.

അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥർ ന്യൂസ് ഡെസ്കിലേക്ക് കയറി എന്നും പറഞ്ഞാണ് സി.പി.എം നേതാക്കൾ റിപ്പോർട്ടർ ടീമിനൊപ്പം ചേർന്ന് കരഞ്ഞുകൊണ്ടിരിക്കുന്നത്.നമുക്കറിയാം, മരംമുറിച്ചത് പോലെയല്ല, ഇത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നേരിട്ട് സ്പോൺസർഷിപ്പ് ഏറ്റെടുത്ത് നടത്തിയ തട്ടിപ്പാണ് — മെസ്സി തട്ടിപ്പ്. അപ്പോൾ ചിലപ്പോൾ റിപ്പോർട്ടർ ഓഫീസിലെ എല്ലാ റൂമുകളും അരിച്ചുപെറുക്കേണ്ടതായി വരും.
പാവങ്ങളുടെയും സർക്കാരിന്റെയും വലിയ മരങ്ങൾ മുറിച്ചുകടത്തിയ ഈ കള്ളന്മാർ, ‘മാംഗോ’ എന്ന പേരിൽ ഫോണുണ്ടെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ മഹാന്മാർ, മെസ്സിയുടെ പേരിൽ പോലും മലയാളികളെ പറ്റിച്ച പെരുംകള്ളന്മാർ — ഇതിന്റെ രേഖകൾ എല്ലാം ന്യൂസ് ഡെസ്കിൽ ഒളിപ്പിച്ചുവെക്കില്ല എന്ന് ആര് കണ്ടു? അങ്ങനെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് എല്ലായിടത്തും കയറി നോക്കിയത്.ആ വള്ളിയിൽ പിടിച്ചാണിപ്പോൾ റിപ്പോർട്ടർ ടി.വി.ക്കാർ കയറുന്നത്. നാട് മുഴുവൻ തട്ടിപ്പുനടത്തി ആ കള്ളപ്പണം കൊണ്ട് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഒരു ചാനൽ ഓഫീസിൽ പൊലീസ് കയറിയപ്പോൾ അവർ പറയുകയാണ്, ഇത് ജേണലിസ്റ്റ് സ്പേസാണ് എന്നുള്ളത്. ഇത് മാധ്യമസംസ്കാരത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ്.

മാനവും മര്യാദയുമുള്ള മാധ്യമപ്രവർത്തകരെല്ലാം ഈ റെയ്ഡിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ഒരു കൊള്ളക്കാരനെ പൂട്ടാനുള്ള മഹനീയ ദൗത്യത്തിൽ മാധ്യമങ്ങളും പങ്കാളിയാകേണ്ടതാണ്.റിപ്പോർട്ടർ ടി.വിയിലെ റെയ്ഡ് സാമൂഹ്യദ്രോഹമാണെന്ന തരത്തിൽ കിടന്ന് കരയുന്നവരിൽ പ്രധാനികൾ, പിണറായിക്കു പുറമെ എം.വി. ഗോവിന്ദൻ, എ.എ. റഹീം, കെ.എൻ. ബാലഗോപാൽ എം.എൽ.എ., കെ.ടി. ജലീൽ തുടങ്ങിയവരും അവരുടെയൊക്കെ കാര്യസ്ഥനായ ബിനോയ് വിശ്വവുമാണ്.കാരണം, തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും പിണറായി വിജയൻ അധികാരത്തിൽ വരണം എന്ന ഏറ്റവും പ്രധാനപ്പെട്ട ദൗത്യവുമായി ഇറങ്ങിയ ഈ റിപ്പോർട്ടർ ടി.വിയും ആന്റോയും അന്നത്തെ പ്രതിപക്ഷത്തെ പച്ചനുണകൾ വാർത്തകളാക്കി നൽകി വലിയ രീതിയിൽ ഉപദ്രവിക്കുകയായിരുന്നു.അന്നത്തെ പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെതിരെ ഒരു ദിവസം നൽകിയത് 40 വ്യാജ വാർത്തകളായിരുന്നു. യാതൊരു ധാർമികതയുമില്ലാതെ ചോദ്യത്തെ ചെയ്യാൻ നട്ടെല്ലില്ലാതിരുന്ന നേതാക്കളും ചില മാധ്യമപ്രവർത്തകരുമാണ് ഇപ്പോൾ പ്രതിഷേധവുമായി വന്നിരിക്കുന്നത്. കഷ്ടം എന്നല്ലാതെ പറയാൻ കഴിയില്ല.

വെറുതെയല്ല ഈ അന്വേഷണവും റെയ്ഡും നടക്കുന്നത്. മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ ഈ മാനിമാർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ടർ ടി.വി. ഓഫീസിലും മാനേജ്മെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്.മാത്രമല്ല, സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഏകദേശം 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.അതുപോലെ, അർജന്റീന ഫുട്ബോൾ അസോസിയേഷന് പണം നൽകിയതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ വഴിയും അമിതമായ തുക വായ്പകൾ വഴിയും വൻതുകകളുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഈ തട്ടിപ്പിലെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഈ റിപ്പോർട്ടർ മുതലാളിമാരാണ്. അപ്പോൾ പിന്നെ വേറെ എവിടെയെങ്കിലും പോയി റെയ്ഡ് നടത്താൻ പറ്റുമോ?ഈ സമീപകാലത്തെല്ലാം എത്രയോ റെയ്ഡുകൾ നടക്കുമ്പോൾ അതിനെ കാണിച്ചും പൊലിപ്പിച്ചും വാർത്ത നൽകിയ മാന്യന്മാരാണ് ഇപ്പോൾ ഈ റെയ്ഡിൽ കരയുന്നത്. കൂടെ സഖാക്കളും കരയുന്നു. നാണമില്ലേ എന്നല്ലാതെ ചോദിക്കാനില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User