റിപ്പോർട്ടർ ടി.വി. റെയ്ഡിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങൾ; ആന്റോ അഗസ്റ്റിന്റെ പ്രതികരണം ചർച്ചയിൽ

മെസ്സി ഇവന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ശക്തമായതിന് പിന്നാലെ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ രാഷ്ട്രീയ ആരോപണങ്ങളും പ്രതികരണങ്ങളും ചർച്ചയാകുന്നു.

Sep 16, 2026 - 16:29
Updated: 7 hours ago
0
റിപ്പോർട്ടർ ടി.വി. റെയ്ഡിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങൾ; ആന്റോ അഗസ്റ്റിന്റെ പ്രതികരണം ചർച്ചയിൽ

കേരളത്തെ ഒന്നടങ്കം നടുക്കിയ മഹാതട്ടിപ്പിന്റെ വിറയലിൽ നിന്നും രക്ഷപ്പെടാൻ, മുൻകൂട്ടി തയ്യാറാക്കിയ ഒരു രാഷ്ട്രീയ തിരക്കഥയാണ് ഇപ്പോൾ കളമശ്ശേരിയിലെ ന്യൂസ് റൂമുകളിൽ നിന്നും ഉയരുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിരാവിലെ സ്വന്തം ഫ്ലാറ്റിലും ചാനൽ ഓഫീസിലും പോലീസ് ഇരച്ചുകയറി ലാപ്ടോപ്പുകളും ഡിജിറ്റൽ രേഖകളും അരിച്ചുപെറുക്കിയതിന്റെ ഞെട്ടൽ മാറും മുൻപേ, ആരോപണവിധേയനായ മാധ്യമ മുതലാളി ആന്റോ അഗസ്റ്റിൻ ക്യാമറയ്ക്ക് മുന്നിലെത്തി വിറളിയെടുത്തത് എന്തിനായിരുന്നു എന്നത് പകൽപോലെ വ്യക്തമാണ്. ഇവിടുത്തെ ഭരണപക്ഷമായ കോൺഗ്രസിനും മുഖ്യമന്ത്രി വി.ഡി. സതീശനും ഇതിൽ എന്താണ് കാര്യം, മൂന്നുമാസം കൊണ്ട് നിങ്ങൾ എന്തിനാണ് ഇത്ര പേടിക്കുന്നത് എന്നൊക്കെ ചോദ്യശരങ്ങൾ എറിഞ്ഞ്, കേസിനെ കൃത്യമായി ഒരു രാഷ്ട്രീയ വിവാദത്തിലേക്ക് തിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മരംമുറി കേസിൽ ഇന്നലെ മാത്രം കോടതിയിൽ നിന്നും കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നവർ, തൊട്ടുപിറ്റേന്ന് മെസ്സി ഇവന്റിന്റെ പേരിൽ നടന്ന ഭീകര സാമ്പത്തിക തട്ടിപ്പിൽ അന്വേഷണ സംഘത്തിന്റെ വലയിലാകുമ്പോൾ, രക്ഷപ്പെടാനുള്ള അവസാന പിടിവള്ളിയായി ഭരണപക്ഷത്തെ പഴിചാരുന്നത് കേരള ജനത തിരിച്ചറിയുന്നുണ്ട്.

യഥാർത്ഥത്തിൽ ഇവിടുത്തെ വിഷയം മുൻ സർക്കാരിന്റെയും പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിന്റെയും തണലിൽ വളർന്നു പന്തലിച്ച ഒരു വൻ ബിസിനസ് സാമ്രാജ്യത്തിന്മേൽ ഒടുവിൽ നിയമത്തിന്റെ പിടിമുറുകുന്നു എന്നുള്ളതാണ്. ഇഡി റെയ്ഡും പോലീസിന്റെ സർജിക്കൽ സ്ട്രൈക്കും ആസൂത്രിതമായി നടന്നപ്പോൾ, കേസിന്റെ ഗതിതിരിക്കാൻ ഇക്കിളിപ്പെടുത്തുന്ന പുതിയ കഥകൾ മെനഞ്ഞെടുക്കുകയാണ് ആന്റോ അഗസ്റ്റിൻ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ടാം കല്യാണത്തെക്കുറിച്ചുള്ള വിവരങ്ങളുമായി തന്റെ ഓഫീസിൽ ആളുകൾ വന്നു എന്നും, അതിനൊന്നും മറുപടി പറയാനില്ലെന്നുമുള്ള വൈകാരികമായ പ്രതികരണങ്ങൾ കേവലം ഒരു പുകമറ സൃഷ്ടിക്കൽ മാത്രമാണ്. ഇത്തരം വിവാദങ്ങൾ ഉയർത്തിക്കാട്ടി ഇഡി റെയ്ഡിന്റെയും സാമ്പത്തിക തട്ടിപ്പിന്റെയും വ്യാപ്തി കുറയ്ക്കാനും, മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ സാമ്പത്തിക കൃത്രിമങ്ങൾ നടത്തിയ വിവരങ്ങൾ പുറത്തുവരുന്നത് തടയാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഈ പ്രതിസന്ധിയിൽ നിന്നും തലയൂരാൻ ഭരണകക്ഷിയുടെ തലയിൽ കുറ്റം ചാരിയും, വ്യക്തിഹത്യ നടത്തുന്ന വ്യാജ കഥകൾ പ്രചരിപ്പിച്ചും ഒരു രാഷ്ട്രീയ നാടകത്തിന് കളമൊരുക്കുന്നത് അങ്ങേയറ്റം ക്രിമിനൽ ബുദ്ധിയാണ്. ചോദ്യം ചോദിക്കുന്നവരെല്ലാം ശത്രുക്കളാണെന്നും, തങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും വരുത്തിതീർക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. മരംമുറി കേസിൽ ആറുമാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ കോടതി കർശന നിർദ്ദേശം നൽകിയതും, അതിനുപിന്നാലെ മെസ്സി തട്ടിപ്പുകേസിൽ സാമ്പത്തിക ഉറവിടങ്ങൾ അരിച്ചുപെറുക്കാൻ ഏജൻസികൾ എത്തിയതും യാദൃശ്ചികമല്ല.. അല്ലാതെ അതൊക്കെ കൂടി കൊണ്ടുവന്ന് കോൺഗ്രസിന്റെ തലയിലിട്ടാൽ രക്ഷപ്പെടാം എന്ന് 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User