വീണയുടെ ഫോൺ ചാറ്റുകൾ മുതൽ ഹവാല ആരോപണം വരെ; റിയാസിന്റെ വാദങ്ങൾക്കെതിരെ ചോദ്യങ്ങൾ
വീണ വിജയന്റെ വാട്സ്ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണത്തിൽ നിർണായകമാകുമെന്ന ആരോപണത്തിനിടെ, ഇ.ഡി നടപടികളെ തള്ളിക്കളഞ്ഞ് മുഹമ്മദ് റിയാസ് രംഗത്തെത്തി.
വീണ വിജയന്റെ വാട്സ്ആപ്പ് ചാറ്റുകൾ കൂടി പുറത്തുവന്നതോടെ മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ കാര്യത്തിൽ ഇനി രക്ഷപ്പെടാൻ വഴിയില്ലാത്ത അവസ്ഥയാണ്. വിവാഹത്തിന് മുൻപ് നടന്ന കാര്യങ്ങളായതുകൊണ്ട് റിയാസിന് ഇതിൽ പങ്കില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞ ന്യായീകരണങ്ങൾ ഇതോടെ പൂർണ്ണമായി പൊളിയുകയാണ്. കല്യാണം കഴിഞ്ഞോ ഇല്ലയോ എന്നുള്ളതൊക്കെ അപ്പുറത്ത് നിർത്തിയാൽ പോലും, അഴിമതി നടത്താനും ഹവാല പണമിടപാടുകൾ ആസൂത്രണം ചെയ്യാനുമായി സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്ത നിർണ്ണായക ചാറ്റുകളാണ് വീണയുടെ ഫോണിൽ നിന്ന് തന്നെ അന്വേഷണ സംഘം കണ്ടെടുത്തിരിക്കുന്നത്. ഇത് റിയാസിന് എട്ടിന്റെ പണി നൽകുകയും അദ്ദേഹത്തെ കേസിൽ കൂടുതൽ കുരുക്കിലാക്കുകയും ചെയ്യും. അഴിമതി ആവശ്യങ്ങൾക്കായി മറ്റൊരാളുടെ പേരിൽ എടുത്ത വ്യാജ സിം കാർഡും വൈഫൈ റൂട്ടറും ഉപയോഗിച്ച് ഇന്റർനെറ്റ് വഴിയാണ് ഇവർ ആശയവിനിമയം നടത്തിയത് എന്നും ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കും ദുബായിലേക്കും നടന്നിട്ടുള്ള ഹവാല പണമിടപാടുകളെക്കുറിച്ചും വീണയുടെ കൈപ്പടയിലുള്ള ഡയറിയിലെ കണക്കുകളെക്കുറിച്ചും ഇ.ഡി കൃത്യമായ അന്വേഷണം നടത്തുമ്പോൾ, ഇനി സ്വന്തം മരുമകനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ പിണറായി വിജയന് യാതൊരു തരത്തിലും സാധിക്കില്ല...എന്നാൽ തനിക്കെതിരെയും സുഹൃത്തുക്കൾക്കെതിരെയും ഉയരുന്ന അന്വേഷണ നീക്കങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് മുൻ മന്ത്രി റിയാസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഇതെല്ലാം ഇ.ഡിയുടെ പച്ചക്കള്ളവും തങ്ങളെ ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നാടകവുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
തന്റെ വ്യവസായികളായ സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ദൂരൂഹവും ക്രൂരവുമായ രീതിയിൽ ഭീഷണിപ്പെടുത്തി എന്നാണ് റിയാസ് വെളിപ്പെടുത്തുന്നത്. സുഹൃത്തിന്റെ ഇരുപത്തിരണ്ട് വയസ്സുമാത്രം പ്രായമുള്ള മകളെപ്പോലും ഇ.ഡി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും, ഒന്നെങ്കിൽ പിണറായി വിജയന്റെയോ വീണയുടെയോ അല്ലെങ്കിൽ റിയാസിന്റെയോ പേര് പറയണമെന്ന് നിർബന്ധിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. അന്വേഷണ ഏജൻസികൾ പറയുന്ന പേരുകൾ കേട്ടെഴുതി ഒപ്പിട്ടു നൽകിയില്ലെങ്കിൽ സുഹൃത്തിന്റെ 22 വയസ്സുള്ള മകളെ കേസിൽപൂട്ടി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, അതിന് വഴങ്ങാത്തതുകൊണ്ടാണ് ഇത്തരമൊരു വ്യാജ കഥ നിർമ്മിച്ചതെന്നും റിയാസ് ആരോപിക്കുന്നു. എന്തുവന്നാലും പേടിച്ചു നിൽക്കില്ലെന്നും പ്രതിപക്ഷത്തിരുന്നുകൊണ്ട് അവസാന ശ്വാസം വരെ ഇത്തരം വേട്ടയാടലുകൾക്കെതിരെ പോരാടുമെന്നുമാണ് റിയാസ് വ്യക്തമാക്കുന്നത്....വൈകാരികമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ നോക്കുന്ന റിയാസ് പക്ഷേ ഒരു കാര്യം മറന്നുപോയിട്ടുണ്ട്. ഇ.ഡി വന്ന് ഈ പറഞ്ഞ സുഹൃത്തുക്കളെ ചോദ്യം ചെയ്ത അന്നുതന്നെ എന്തുകൊണ്ട് ഈ ഭീഷണിയുടെ കാര്യങ്ങൾ ഒന്നും പുറത്തുപറഞ്ഞില്ല? ഇത്രയും കാലതാമസം ഇത് ഉന്നയിക്കാൻ എന്തിനാണ് വേണ്ടിവന്നത് എന്ന ചോദ്യത്തിന് റിയാസിന്റെ പക്കൽ മറുപടിയില്ല. തങ്ങൾക്ക് അനുകൂലമായ ന്യായീകരണങ്ങൾ ചമയ്ക്കാൻ നോക്കുമ്പോഴും, ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ അബീന്ദ്രന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. വിദേശത്തേക്ക് പോകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയാൽ ഉടൻ തന്നെ മുഖ്യമന്ത്രി വി. ഡി. സതീശനുമായി ചേർന്ന് ചർച്ച നടത്തുകയും ഈ കേസിൽ ശക്തമായ തുടരന്വേഷണ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. നിയമത്തിന്റെ വഴിക്ക് തന്നെ കേസ് മുന്നോട്ടു പോകുമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഉറപ്പാണ്. തെളിവുകളുടെ ബലത്തിൽ ഇ.ഡി കുരുക്ക് കൂടുതൽ മുറുക്കുമ്പോൾ, വരും ദിവസങ്ങളിൽ റിയാസിനും വീണയ്ക്കും വലിയ നിയമപരമായ തിരിച്ചടികളെത്തന്നെ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)