പിണറായിയുടെ ‘പകപോക്കൽ’ വാദം പൊളിയുന്നു; അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് വിമർശനം
ഇ.ഡി. നടപടിയെ പകപോക്കലായി ചിത്രീകരിക്കുന്ന പിണറായി വിജയന്റെ നിലപാടിനെ വിമർശിച്ച്, അന്വേഷണം നേരിട്ട് നിരപരാധിത്വം തെളിയിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പിണറായി വിജയന്റെ പച്ചക്കള്ളം തകർന്നു തരിപ്പണമാകുകയാണ്. ഇ.ഡി. നടപ്പിലാക്കുന്നത് കൊള്ള നടത്തിയതിനെതിരെയുള്ള അന്വേഷണവും അതിന്റെ നിയമ നടപടികളുമാണ്. അല്ലാതെ അതൊരു പ്രതികാര നടപടിയോ പകപോക്കലോ അല്ല. പകപോക്കൽ അല്ല എന്നുമാത്രമല്ല, രക്ഷിക്കാൻ കഴിയുന്നതിന്റെ എല്ലാ വഴികളും തേടിയതിനു ശേഷമാണ് യു.ഡി.എഫ്. ഭരണകാലത്ത് ഇനിയും തരികിട നടത്തിയാൽ ഇ.ഡിയെ അടക്കം സതീശൻ സർക്കാർ പൂട്ടും എന്നുറപ്പായതോടെ ഗത്യന്തരമില്ലാതെ ഏറ്റവും വലിയ തട്ടിപ്പുകാരനായ പിണറായിയെയും കുടുംബത്തെയും ഇ.ഡി. യു.ഡി.എഫ്. സർക്കാരിന് മുന്നിൽ വിചാരണയ്ക്ക് വെച്ചിട്ട് രക്ഷപ്പെടുന്നത്.സി.പി.എമ്മിനും പിണറായിക്കുമെതിരെ ഇന്നുവരെ ഒന്നും ചെയ്യാത്ത കേന്ദ്രത്തിലെ ബി.ജെ.പി. ഇതിലും അങ്ങനെ തന്നെയാക്കാനാണ് പറയുന്നതെങ്കിലും, ഇ.ഡിയുടെ ഓഫീസ് പൂട്ടിക്കും എന്ന് വന്നതോടെയാണ് പിണറായിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഇത് സി.പി.എം. പ്രവർത്തകർക്ക് പോലും നല്ല രീതിയിൽ മനസ്സിലായിട്ടുണ്ട്. തങ്ങളെ ഇ.ഡി. പീഡിപ്പിക്കുന്നു എന്നും പറഞ്ഞ് നടക്കുന്ന പിണറായി വിജയൻ തന്നെയാണ് സി.പി.എമ്മിനെ തകർത്തുകൊണ്ടിരിക്കുന്നത് എന്ന് പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്.അതായത്, നമുക്കറിയാം, ഡി.കെ. ശിവകുമാർ തിഹാർ ജയിലിൽ തടവിലാക്കപ്പെട്ടത് 50 ദിവസമാണ്. കർണാടക സംസ്ഥാനത്ത് എന്തും ചെയ്യാൻ കഴിയുന്ന ലക്ഷക്കണക്കിന് അനുയായികളുടെ പിൻബലമുള്ള ഡി.കെ. ശിവകുമാർ പാർട്ടിയെ പരിചയാക്കി നിലവിളിച്ചില്ല ആ സമയത്ത്. കാരണം, ശുദ്ധമായ കൈകൾ നിയമത്തിന്റെ മുന്നിൽ സത്യം തെളിയിക്കും എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു.
അതുപോലെയാണ് പി. ചിദംബരം ജയിലിൽ കിടന്നത് 106 ദിവസമാണ്. അദ്ദേഹവും പാർട്ടിയെ ഉപയോഗിച്ചിട്ടില്ല. ഇത് അമിത് ഷായുടെ പ്രതികാരമായിരുന്നുവെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കാരണം, ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷായെ വെല്ലുവിളിച്ച് അഹമ്മദ് പട്ടേലിനെ ജയിപ്പിച്ച ഡി.കെ. ശിവകുമാറായിരുന്നു അമിത് ഷായുടെ അടിത്തറ തകർത്തത്. അതുപോലെ, ചിദംബരം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്തത്. അങ്ങനെ കോൺഗ്രസ് പാർട്ടിക്കെതിരെയുള്ള വ്യക്തമായ നീക്കമായിട്ടുപോലും ഒരു കോൺഗ്രസുകാരും ഇ.ഡിയെ കല്ലെറിഞ്ഞിട്ടില്ല. എന്നാൽ അഴിമതിയിലും തട്ടിപ്പിലും മുങ്ങിയിരിക്കുന്ന പിണറായി പാർട്ടി പ്രവർത്തകരെ ഇറക്കി ഇങ്ങനെ അക്രമം കാണിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഇ.ഡിയുടെ പകപോക്കൽ എന്ന കള്ള നാരേറ്റീവ് സൃഷ്ടിക്കാൻ വേണ്ടിയാണ്.സത്യത്തിൽ ഇ.ഡിക്കെന്നല്ല, ബി.ജെ.പിക്ക് മുഴുവനും പിണറായിയോട് എന്ത് പകപോക്കലാണുള്ളത്? ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ബി.ജെ.പിക്ക് ഒരു എം.പി.യെ ഉണ്ടാക്കി കൊടുത്തത് പിണറായി വിജയനാണ്. അതും പൂരം കലക്കിയിട്ട്. കഴിഞ്ഞില്ല. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ മൂന്ന് എം.എൽ.എമാരെ ലഭിക്കുന്നത് പിണറായി ഭരണകാലത്താണ്. മൂന്നും എൽ.ഡി.എഫ്. സീറ്റുകളായിരുന്നു.

ഇത്രയും ഉപകാരം ചെയ്ത പിണറായിയോട് ബി.ജെ.പിക്ക് എന്തിനാണ് പക? വെറുതെ നിലവിളിക്കുകയാണ്. ആ നിലവിളിയാണ് ഒരാളും മൈൻഡ് ചെയ്യാനില്ലാതെ ആവിയായി പോകുന്നത്. കട്ട്, കട്ട്, മുച്ചൂടും മുടിച്ചിട്ടും തങ്ങൾക്കെതിരെ പകപോക്കുന്നുവെന്ന പഴയ വളിച്ച തന്ത്രം പിണറായിയുടെ വീട്ടിൽ വെച്ചാൽ മതി എന്നുള്ളതാണ് സി.പി.എം. അണികളുടെ തന്നെ തീരുമാനം. പാർട്ടി തിരിച്ചുവരണമെങ്കിൽ ഒറ്റവഴിയേ ഉള്ളൂ. പിണറായി വിജയനെയും കുടുംബത്തെയും പടിക്ക് പുറത്ത് നിർത്തുക. അവർ അന്വേഷണം നേരിടുക എന്നുള്ളതാണ്.നമുക്കറിയാം, ഓഹരി കൈമാറ്റം എന്ന സാങ്കേതികത്വത്തിന്റെ പേരിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അന്വേഷണ ഏജൻസിക്ക് മുന്നിൽ മണിക്കൂറുകളോളം ഇരുന്നുകൊടുത്തു. ഒരു പാർട്ടിക്കാരന്റെയും സഹായം അവർ ചോദിച്ചിട്ടില്ല.
അതുപോലെ, ഭൂപേഷ് ബാഗൽ എന്ന ഛത്തീസ്ഗഢിലെ മുൻ മുഖ്യമന്ത്രിയെ തടവിലിട്ടത് 14 ദിവസമാണ്. അവരെല്ലാം അന്വേഷണം നേരിട്ട് അഗ്നിശുദ്ധി വരുത്തി പൊതുരംഗത്ത് തുടരുകയാണ്.നട്ടെല്ലുണ്ടെങ്കിൽ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിട്ട് നിരപരാധിത്വം തെളിയിക്കണം. അന്വേഷണം, എഫ്.ഐ.ആർ., വിജിലൻസ് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ തീപ്പന്തം, മൂക്കിൽ കയറ്റം എന്നൊക്കെ പറയണമെങ്കിൽ ഇരട്ടച്ചങ്ക് വല്ലാതെ പനിക്കുന്നുണ്ട് എന്ന് ഉറപ്പാണ്.കോൺഗ്രസിന്റെ സമുന്നത നേതാക്കൾ വേട്ടയാടപ്പെട്ടപ്പോൾ ബി.ജെ.പിക്കാരെക്കാളും ആഘോഷിച്ചത് സി.പി.എമ്മാണ്. ലോക്കൽ കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെ ഒരുകമ്മിറ്റിപോലും കേന്ദ്രസർക്കാർ നടപടിയെ എതിർത്ത് ഒറ്റവരി പ്രമേയം പോലും പാസാക്കിയില്ല.
എങ്കിലും സത്യത്തിന്റെ കൂടെ നിയമം നിന്നു. ഡി.കെ. ശിവകുമാർ അതിനുശേഷം കർണാടക മുഖ്യമന്ത്രിയായി. രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവുമായി.എന്നാൽ തരികിട മാത്രം കയ്യിലുള്ള പിണറായിയും കുടുംബവും കോടിക്കണക്കിന് കള്ളപ്പണവും കൈക്കൂലിയും സ്വന്തമാക്കി ദുബായിലേക്ക് കൈമാറുകയാണ് ചെയ്തത്. 2020 ജൂണിൽ വിവാഹം കഴിഞ്ഞ വീണയും റിയാസും അതിന് മുൻപേ തന്നെ കൂട്ടുകച്ചവടക്കാരാണെന്ന സൂചനയാണ് ഇതിൽനിന്നും ലഭിക്കുന്നത്.ഇവരാണ് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മഹത്തായ ഒരു പാർട്ടിയെ ഇന്ന് നയിക്കുന്നത്. ആത്മാഭിമാനമുള്ള ആരും അവർ ഉള്ളിടത്തോളം ആ പാർട്ടിയിൽ നിൽക്കില്ല. വീണ പാർട്ടി നേതാവൊന്നുമല്ല. എന്നാൽ പിണറായിയും റിയാസും നേതാക്കളാണ്. അവരെവെച്ച് മുന്നോട്ടുപോക്ക് സി.പി.എമ്മിന് ഇനി സാധ്യമല്ല. അത് മാത്രമാണ് ഇനി സി.പി.എമ്മിന് തിരിച്ചുവരാനുള്ള ഏക മാർഗം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)