വന്ദേമാതരത്തിൽ കേന്ദ്രത്തോട് വിയോജിച്ച് ഡി.കെ. ശിവകുമാർ; കർണാടകയിൽ പുതിയ ഉത്തരവ്
‘വന്ദേമാതരം’ സംബന്ധിച്ച കേന്ദ്ര നിർദ്ദേശത്തോട് വിയോജിച്ച് കർണാടക സർക്കാർ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ തീരുമാനിച്ചു.
വന്ദേമാതരം ചെല്ലുമ്പോഴും ക്രിക്കറ്റ് കളി കാണുമ്പോഴും മാത്രം ദേശസ്നേഹം തുളുമ്പുന്ന അഭിനവ കപട രാജ്യസ്നേഹികളുടെ പട്ടികയിൽ കോൺഗ്രസ്സിനെ ഉൾപ്പെടുത്തണ്ട എന്ന വ്യക്തമായ താക്കീതാണ് കർണ്ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ നരേന്ദ്ര മോദിക്ക് നൽകിയിരിക്കുന്നത്.. മതേരത്വം തച്ചുടച്ച് കൊണ്ട് ഈ രാജ്യത്ത് അധികാരത്തിൽ വരാമെന്നുള്ള ഒറ്റ പൂതി കൊണ്ട് മാത്രം ഇങ്ങനെ വർഗീയത വിളമ്പികൊണ്ട് നടക്കുന്നതിന്റെ ഭാഗമാണ് ഈ വന്ദേമാതര വിവാദമെന്നും അദ്ദേഹം രാജ്യത്തെ അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് വന്ദേമാതരവും ജനഗണമനയുമെല്ലാം എഴുതിയതും അത് അംഗീകരിച്ചതുമായ കോൺഗ്രസ്സ് പ്രസ്ഥാനത്തോട് അതിന്റെ മഹത്വം പറഞ്ഞു പഠിപ്പിക്കണ്ടന്നും ശിവകുമാർ ബിജെപിക്കു താകീത് നൽകിയിരിക്കുകയാണ്. അതുകൊണ്ടു വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം അലപിച്ചാല്‍ മതിയെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ടപതി, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വേണ്ടിവന്നാൽ ആലപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തിത്വങ്ങൾ എത്തുമ്പോൾ ഒരു പ്രശ്നം ഇല്ലാതിരിക്കാൻ ആണ് അതിൽ മാത്രം ഒരു ഇളവ് വെച്ചത്. എന്നാൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ക്ക് ബാധകമാകുന്ന മാനദണ്ഡമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 'വന്ദേമാതരം', 'ജനഗണമന' എന്നിവ ഒരുമിച്ച് ആലപിക്കുമ്പോള്‍ 'വന്ദേമാതര'ത്തിലെ ആറ് ഖണ്ഡികകളും പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കഴിഞ്ഞ ജനുവരിയില്‍ എല്ലാവർക്കും നിര്‍ദ്ദേശം നല്‍കിയത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നു ഡി കെ ശിവകുമാർ വ്യക്തമാക്കുകയായിരുന്നു.. കേന്ദ്രത്തിന്റെ ഉദ്ദേശം എന്തുമായിക്കൊള്ളട്ടെ അത് നമുക്ക് വിഷയമല്ല, ദേശീയ ഗീതം സംപ്രേഷണം ചെയ്യേണ്ടതും കൂട്ടായി ആലപിക്കേണ്ടതുമായ സന്ദര്‍ഭങ്ങള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ പരിപാടികളിലും ചടങ്ങുകളിലും 'വന്ദേമാതരം' ആലപിക്കുമ്പോഴോ സംപ്രേഷണം ചെയ്യുമ്പോഴോ ഏകീകൃതമാകുകയും, അന്തസ്സും ഉചിതമായ നടപടിക്രമങ്ങളും ഉറപ്പാക്കുകയുമാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
നമുക്കറിയാം. വന്ദേമാതരം രാജ്യത്തെ സ്തുതിക്കുകയാണെങ്കിലും ആദ്യത്തെ രണ്ടു ചരണം കഴിഞ്ഞാൽ പിന്നീടുള്ള വരികൾ ഹൈന്ദവ മതത്തിന്റെ ദൈവങ്ങളെ മാത്രം സ്തുതിക്കുന്നതാണ് എന്നുള്ളതുകൊണ്ട് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യത്തിനു അത് എല്ലാം പാടേണ്ട എന്ന തീരുമാനം ഇപ്പോൾ എടുത്തതല്ല. സ്വാതന്ത്രത്തിനു ശേഷം വന്ന രാഷ്ട്രീയപ്പാർട്ടികൾ എടുത്ത തീരുമാനം അല്ല. മറിച്ചു സ്വാതന്ത്രം നേടിത്തന്ന മഹാരഥന്മാരായ മഹാത്മാ ഗാന്ധിയും നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ളവർ ഇരുന്ന് ചർച്ച ചെയ്തു എടുത്ത തീരുമാനമാണ്. അതിനെ മാറ്റാൻ ഈ നരേന്ദ്ര മോദിക്ക് ആരാണ് അധികാരമാ നൽകിയതെന്ന് വ്യക്തമാകുന്നില്ല. അവരെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കളായിരുന്നു. ആർ എസ് എസ് ആണെങ്കിൽ ആകെ ഒരു സ്വാതന്ത്ര സമരസേനാനിയുടെ പേര് പറയാറുള്ളത് സർവർക്കാരുടേതായിരുന്നു. അദ്ദേഹം ആ സമയത്ത് എവിടെ ആയിരുന്നു എന്നുള്ളത് നമുക്ക് ചരിത്രം വായിച്ചപ്പോൾ തന്നെ മനസ്സിലായിരുന്നു. അങ്ങനെ ഈ രാജ്യം തന്നെ ഉണ്ടാക്കിയ മഹാരഥന്മാരുടെ തീരുമാനങ്ങളെ മാറ്റി വർഗീയത ആളിക്കത്തിക്കുന്നതിന്റെ ഭാഗമാണ് ഈ വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദവും സർക്കാർ ഉണ്ടാക്കിയത്. ഇന്നിപ്പോൾ 'വന്ദേമാതര'ത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഈ ഇങ്ങനെയൊരു വിവാദ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നത്. എന്നാൽ ബിജെപിയുടെ രാജ്യസ്നേഹം തട്ടിപ്പാണെന്നു അറിയുന്നതുകൊണ്ടു തന്നെ ഈ ജൽപ്പനങ്ങൾ കോൺഗ്രസ്സ് മുഖവിലക്കെടുത്തില്ല. അതുപ്രകാരം 'വന്ദേമാതരം' സംബന്ധിച്ച്
1937-ല്‍ കൈക്കൊണ്ട തീരുമാനപ്രകാരം തന്നെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഓഗസ്റ്റ് 19-ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരത്തിൻ്റെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളു. പാര്‍ട്ടി പരിപാടികളില്‍ 'വന്ദേമാതരം' പൂര്‍ണ്ണരൂപത്തില്‍ ആലപിക്കാത്തതിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ ഗീതത്തെ തന്നെ അപമാനിച്ചുവെന്ന് ബിജെപി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ അവരുടെ മുഖത്തടിച്ചു കൊണ്ടാണ് ഡി കെ ശിവകുമാർ ഈ കിടിലൻ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനകാലത്ത് ദേശീയബോധം, ഐക്യം, ദേശസ്‌നേഹം എന്നിവ വളര്‍ത്തുന്നതില്‍ 'വന്ദേമാതരം' സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ ആമുഖത്തില്‍ പരാമര്‍ശിക്കുന്നു. അതും കോൺഗ്രസ്സ് പ്രസ്ഥാനം തന്നെ ഉണ്ടാക്കിയതെന്നും രാജ്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഡി കെ ശിവകുമാർ സർക്കാർ ചരിത്രപരമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)