സംവരണത്തിൽ ബിജെപിക്ക് പാര; ചിരാഗും മാഞ്ചിയും കുശ്വാഹയും ഒരേ പക്ഷത്ത്
65 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ചിരാഗ് പാസ്വാൻ ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികൾ രംഗത്തെത്തിയതോടെ ബിഹാറിൽ ബിജെപി നേതൃത്വത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായി.
ബിഹാറിലെ രാഷ്ട്രീയ രംഗത്ത് സംവരണ വിഷയത്തെ ചൊല്ലി ഭരണമുന്നണിയായ എന്‍ഡിഎയില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉടലെടുത്ത് കഴിഞ്ഞു. ദളിത്, ഒബിസി, ആദിവാസി വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ട് എന്‍ഡിഎ ഘടകകക്ഷികള്‍ പരസ്യമായി രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വേയ്ക്ക് ശേഷം കൊണ്ടുവന്ന 65 ശതമാനം സംവരണം പട്ന ഹൈക്കോടതി റദ്ദാക്കിയതാണ് പുതിയ രാഷ്ട്രീയ പോരിന് കാരണമായിരിക്കുന്നത്. ഈ നിയമങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. സംവരണം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. നിതീഷ് കുമാറിനെ മാറ്റി ബിജെപിയാണ് ഇപ്പോള്‍ ബിഹാര്‍ ഭരിക്കുന്നത്. സുപ്രീംകോടതിയുടെ എസ്.സി.എസ്.ടി ക്രീമിലെയര്‍-ഉപവര്‍ഗീകരണ വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചിയും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഘടകകക്ഷികളുടെ ഈ നീക്കം എന്നും കാണാന്‍ സാധിക്കും. നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ രാഷ്ട്രീയ ലോക് മോര്‍ച്ചയും ശക്തമായി രംഗത്തുണ്ട്. ബിജെപി നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അപ്പുറം പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങള്‍ സംരക്ഷിക്കാന്‍ സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സംവരണം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നും ഭരണപക്ഷത്ത് ഇരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാര്‍ തന്നെ പ്രഖ്യാപിക്കുമ്പോള്‍ വിറയ്ക്കുന്നത് കേന്ദ്രത്തിലെ ബിജെപി നേതൃത്വം തന്നെയാണ്. ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വേയ്ക്ക് ശേഷം കൊണ്ടുവന്ന 65 ശതമാനം സംവരണം പട്ന ഹൈക്കോടതി റദ്ദാക്കിയത് കേവലം ഒരു ജനകീയ വിധി മാത്രമല്ല. കോടതി ഇടപെടലുകളില്‍ നിന്ന് സംവരണത്തെ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍, ഈ നിയമങ്ങള്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് കൂടിയുള്ള പരോക്ഷമായ അംഗീകാരമാണ്.
ചിരാഗിന്റെയും സഖ്യകക്ഷികളുടെയും ഉറച്ച ആവശ്യം പ്രതിപക്ഷത്തിന്റേതിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നുമുണ്ട്. ജന്തര്‍ മന്തറിലെ സംവരണ വിരുദ്ധ സമരങ്ങളെ ചൂണ്ടിക്കാട്ടി, ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സംവരണം എടുത്തുകളയാന്‍ സാധിക്കില്ലെന്നും അതില്‍ ഒരു പുനഃപരിശോധന പോലും അനുവദിക്കില്ലെന്നും ചില നേതാക്കന്മാര്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, ഒബിസി, ദളിത്, ആദിവാസി വോട്ടുബാങ്കുകളെ ഒപ്പം നിര്‍ത്താന്‍ എന്‍ഡിഎ ഘടകകക്ഷികള്‍ സംവരണ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് ഈ നീക്കങ്ങള്‍ നല്‍കുന്നത്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്കായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 65 ശതമാനം സംവരണം പുനഃസ്ഥാപിക്കാന്‍ ശക്തമായി പോരാടുമെന്ന് എന്‍ഡിഎയിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോര്‍ച്ചയുടെ നേതാവ് ഉപേന്ദ്ര കുശ്വാഹയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ ജാതി സര്‍വേയുടെ അടിസ്ഥാനത്തില്‍ വിഭാവനം ചെയ്ത ഈ സംവരണ പദ്ധതി കോടതി ഇടപെടലിലൂടെ തടസ്സപ്പെട്ടെങ്കിലും, നിതീഷ് കുമാര്‍ തുടക്കം കുറിച്ച ഈ സാമൂഹിക നീതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എന്‍ഡിഎ ഘടകകക്ഷികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഉപേന്ദ്ര പറയുന്നുണ്ട്. സംവരണ വിഷയത്തില്‍ സഖ്യകക്ഷികള്‍ ഒന്നിച്ച് ഇത്തരമൊരു ഉറച്ച നിലപാട് സ്വീകരിക്കുന്നത് ബിജെപി നേതൃത്വത്തിന് മേല്‍ വലിയ പാരയായി തന്നെ വന്ന് ഭവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ എസ്.സി എസ്.ടി ഉപവര്‍ഗീകരണ വിധിക്കെതിരെ ജിതന്‍ റാം മാഞ്ചി പരസ്യമായി രംഗത്തെത്തിയത് എന്‍ഡിഎയ്ക്കുള്ളിലെ വിടവ് കൂടുതല്‍ വ്യക്തമാക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ വിധി എഴുതി കഴിഞ്ഞു. വരുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, ഓ ബിസി-ദളിത് വിഭാഗങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഈ നേതാക്കള്‍ സ്വന്തം കേന്ദ്ര സര്‍ക്കാരിനെ പോലും വെല്ലുവിളിക്കാന്‍ തയ്യാറായിരിക്കുന്നു. ഇത് വരും ദിവസങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് വരെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിജെപി മാറ്റി നിര്‍ത്തി , പ്രാദേശിക പാര്‍ട്ടികള്‍ ബിഹാര്‍ ഭരണം ലക്ഷ്യം വച്ച് മുന്നിട്ടിറങ്ങുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)