ഗഡ്കരി രാജിവെക്കുമോ? ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് നിർണായക വാക്കുകൾ

എഥനോൾ നയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്നും ഇനി പഴയതുപോലെ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും നിതിൻ ഗഡ്കരി നടത്തിയ പരാമർശം രാജി സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

Aug 31, 2026 - 14:24
0
ഗഡ്കരി രാജിവെക്കുമോ? ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് നിർണായക വാക്കുകൾ

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതുമായി  ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളും സമീപകാലത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. വാഹനങ്ങളുടെ മൈലേജും എഞ്ചിന്‍ കേടുപാടുകളും മൈലേജ് കുറയുന്നുവെന്ന യാഥാര്‍ത്ഥ്യം ഇന്നും അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജില്‍ നേരിയ കുറവുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഒടുവില്‍ വ്യക്തമാക്കുകയുണ്ടായി. ഇതിന പിന്നാലെ ഇപ്പോള്‍ രാജി സൂചനയുമായി രംഗത്ത് വന്നിരിക്കുകയാണ് ഗഡ്ഗരി. നീറ്റ വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലംകൈ ധര്‍മ്മേന്ദ്ര പ്രഥാന്‍ രാജിവച്ച് പുറത്ത് പോയിരുന്നു. നിധിന്‍ ഗഡ്ഗരി മോദി മന്ത്രി സഭയിലെ മൂന്നാമനാണ്. ആര്‍ എസ് എസിന്റെ ഓപന പുത്രനുമാണ്. അതുകൊണ്ട് തന്നെ നിധിന്‍ ഗഡ്ഗരിയുടെ രാജി ആര്‍ എസ് എസ് ഏത് രീതിയില്‍ ഉള്‍ക്കൊള്ളുമെന്ന ഭയം ബിജെപിക്കുണ്ട്. എഥനോള്‍ വിഷയം സഭയില്‍ ഉന്നയിച്ചതോടെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നിധിന്‍ ഗഡ്ഗരിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. നാഗ്പൂര്‍ ജില്ലയിലെ കാറ്റോളില്‍ നടന്ന ഏകലവ്യ ഏകല്‍ വിദ്യാലയ ടീച്ചര്‍ സൂപ്പര്‍വൈസര്‍ ട്രെയിനിങ് ക്ലാസില്‍ സംസാരിക്കവെയാണ്, തനിക്ക് ഇനി അധികനാള്‍ ജോലി ചെയ്യാനാകില്ലെന്നും പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്നും ഗഡ്ഗരി വ്യക്തമാക്കിയിരിക്കുന്നത്. എഥനോളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഗഡ്കരിക്കെതിരെ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് തുറന്നുപറച്ചില്‍ എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി താന്‍ പൊതുജീവിതത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. ഈ കാലയളവില്‍ നിരവധി ഉയര്‍ച്ചതാഴ്ചകള്‍ കണ്ടിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് പഴയതുപോലെ കൂടുതല്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പുതിയ തലമുറയ്ക്ക് മുന്നോട്ടുവരാന്‍ അവസരം നല്‍കുവാനും ലക്ഷ്യമിടുന്നുവെന്നുമാണ് ഗഡ്ഗരി പറഞ്ഞത്. കോവിഡ് മഹാമാരിക്ക് ശേഷം തന്റെ ദൈനംദിന ജീവിതചര്യയിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങള്‍ വരുത്തിയതായും ഗഡ്കരി പറയുന്നുണ്ട്. മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എവിടെനിന്നെങ്കിലും സമോസ കഴിച്ച്, എവിടെയെങ്കിലും കിടുന്നുറങ്ങുന്ന രീതിയായിരുന്നു. കോവിഡിന് ശേഷം ജീവിതത്തില്‍ കൃത്യമായ അച്ചടക്കം പാലിക്കുന്നുണ്ട്. ദിവസവും മുടങ്ങാതെ യോഗ ചെയ്യുന്നുവെന്നും പറഞ്ഞ ഗഡ്ഗരി രാജി എന്ന നിലപാടില്‍ തന്നെ ഉറച്ച നില്‍ക്കുകയാണെന്ന സൂചനകളാണ് നല്‍കിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്ന് മുതിര്‍ന്ന നേതാവ് പരസ്യമായി ആവശ്യപ്പെട്ടതോടെ, രാഷ്ട്രീയ ജീവിതത്തില്‍നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. 

നേരത്തെ മന്ത്രി സഭാ പുനസംഘടനയ്ക്ക പിന്നാലെ പുറത്ത പോകാന്‍ സാധ്യതയുള്ള മന്ത്രിമാരുടെ ലിസ്റ്റിലും ഗഡ്ഗരി ഇടം പിടിച്ചിരുന്നു. ഇതിന് പിന്നില്‍ മോദിയുടെ അപ്രീയത ആണോ എന്ന് വ്യക്തമല്ല. എഥനോളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഈ തീരുമാനത്തിന് പിന്നിലെന്നതും വ്യക്തമല്ല. നിതിന്‍ ഗഡ്കരിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് സിയാന്‍ അഗ്രോ ഇന്‍ഡസ്ട്രീസ് സംബന്ധിച്ചുള്ള ഗുരുതര ആരോപണങ്ങള്‍. എഥനോള്‍ നയം വന്നതിന് ശേഷം ഈ കമ്പനി വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്നും, സ്വന്തം കുടുംബത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് മന്ത്രി ഈ നയം നടപ്പിലാക്കിയതെന്നും പ്രതിപക്ഷവും വിമര്‍ശകരും ആരോപിച്ചിരുന്നു. അതേ സമയം ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതുമാണെന്ന് നിതിന്‍ ഗഡ്കരി പ്രതികരിച്ചിരുന്നു. രാജ്യത്തെ മൊത്തം എഥനോള്‍ ഉത്പാദനത്തില്‍ തന്റെ കുടുംബത്തിന്റെ കമ്പനികള്‍ക്ക് 0.5 ശതമാനത്തില്‍ താഴെ മാത്രമാണ് പങ്കാളിത്തമുള്ളതെന്നും, കമ്പനിക്ക് കോടികളുടെ കടബാധ്യതയുണ്ടെന്നും പറഞ്ഞ് നിതിന്‍ ഗഡ്ഗരി തടി തപ്പാന്‍ നോക്കിയെങ്കിലും പ്രതിപക്ഷം വിട്ടില്ല. എഥനോള്‍ നയം താന്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നും വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയാണിതെന്നുമായിരുന്നു ഗഡ്ഗരിയുടെ പിന്നത്തെ വാദം. പ്രതിവര്‍ഷം ലക്ഷക്കണക്കിന് കോടി രൂപയുടെ ഫോസില്‍ ഇന്ധനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കുകയാണ് എഥനോള്‍ നയത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന പറഞ്ഞ ഗഡ്കരി  കരിമ്പിന് പുറമെ ചോളം, അരി, വൈക്കോല്‍, മുള തുടങ്ങിയവയില്‍ നിന്നും എഥനോള്‍ ഉത്പാദിപ്പിക്കുന്നത് വഴി രാജ്യത്തെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവാദങ്ങളെ തെളിവ് സഹിതം പ്രതിപക്ഷം പ്രതിരോധിച്ചതോടെ ഗഡ്ഗരിയുടെ മുന്നില്‍ മറ്റ് വഴികള്‍ അടയുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User