തട്ടിപ്പ് കണ്ടത്തി ; പിണറായിയോട് ആ രഹസ്യം പറഞ്ഞ് REPORTER മുതലാളി
മെസ്സി പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും നികുതി അടവുകളിലും റിപ്പോർട്ടർ ടി.വിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ശക്തമാകുന്നു.
റിപ്പോർട്ടർ ടി വി കമ്പനി നികുതി വെട്ടിച്ചതായി കണ്ടത്തിയിരിക്കുന്നു. അതായത്,10 വർഷക്കാലത്തെ ഭരണത്തിൽ പിണറായി വിജയന്റ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഒരു തട്ടിപ്പ് കമ്പനിയായി അഗസ്റ്റിൻ സഹോദരൻമാരുമായി ചേർന്നുള്ള റിപ്പോർട്ടർ ബ്രോഡ് കാസ്റ്റ് കമ്പനി മാറിയിരിക്കുകയാണ്. ആദ്യം മാംഗോ ഫോൺ തട്ടിപ്പ് വഴി 3000 കോടി ലക്ഷ്യമിട്ട ഇവർ കേരളത്തെ മുഴുവൻ പറ്റിച്ച് പണമുണ്ടാക്കാനാണ് ശ്രമിച്ചത്. ഇത് എല്ലാ വാർത്തകളിലും വന്നുകൊണ്ടിരിക്കുന്നു. എന്നാൽ പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി ആയതിന് ശേഷം ഈ തട്ടിപ്പ് സർക്കാർ സ്പോൺസർ തട്ടിപ്പുകളായി മാറുകയാണ് ചെയ്തത്. അതിലെ അവസാനത്തെതാണ് ഇപ്പോഴത്തെ മെസ്സിയുടെ പേരും പറഞ്ഞുള്ള കോടികളുടെ തട്ടിപ്പ്. അതിൽ നടത്തിയ നികുതി വെട്ടിപ്പാണ് ഇപ്പോൾ വളരെ വ്യക്തമായി കണ്ടെത്തിയിരിക്കുന്നത്.അതിന് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചതാണ്. 2020-ൽ ഈ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വേണ്ടി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം അന്നത്തെ റവന്യു സെക്രട്ടറി ജയ തിലക് ഉത്തരവിട്ട നിയമ പ്രകാരം ഉടമകൾ നട്ടുവളർത്തിയതും അല്ലാത്തതുമായ തേക്ക് ഈട്ടി തുടങ്ങിയ സംരക്ഷിതമരങ്ങൾ മുറിച്ച് മാറ്റി കോടികളുടെ തട്ടിപ്പ് നടത്താൻ ഉള്ള സർക്കാരിന്റെ വഴിവിട്ട അനുമതി നല്കിയത് പിണറായി വിജയനാണ്. അത് വഴി അവർ വയനാട്ടിൽ നിന്നും മുറിച്ചു കടത്തിയ മരങ്ങൾക്ക് കണക്കില്ല.കോടാനുകോടിയുടെ മരങ്ങളാണ് ചുരുങ്ങിയ കാലയളവിൽ അതായത് ആ ഉത്തരവിട്ട നിയമങ്ങൾ റാദ്ദാക്കുന്നതു വരെ അവർ മുറിച്ചു കടത്തിയത്. അതിന്റെ പിൻബലം മുഴുവനും പിണറായി വിജയനും ആ സർക്കാരുമായിരുന്നു. അതിൽ നിന്നും ഉണ്ടാക്കിയ കള്ളപണവും ഒപ്പം ചിലരുടെ ബിനാമി പണവും ഒക്കെ ഉപയോഗിച്ചാണ് റിപ്പോർട്ടർ ചാനലിന്റെ ഓഹരികൾ വാങ്ങി മുതലാളി ആയത് എന്ന് വാർത്തകൾ വന്നുകഴിഞ്ഞു. അന്നു മുതൽ പിണറായി വിജയന് വേണ്ടി നിരന്തരം ഓശാന പാടുന്ന ഒരു ചാനലിനെ കാണുമ്പോൾ തന്നെ എല്ലാ മലയാളികൾക്കും ഒരു പന്തികേട് തോന്നിയതാണ്. അതിപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.ഉപകാരസ്മരണ. 2020 ൽ മരം കൊള്ള നടത്താൻ അനുമതി നല്കിയ പിണറായി വിജയൻ കച്ചവടം ലാഭം എന്ന സന്തോഷത്തിൽ അടുത്ത തട്ടിപ്പിനായി എന്ത് വിഷയമാണ് തെരഞ്ഞടുക്കുന്നത് എന്ന് തല പുകഞ്ഞ് ആലോചിക്കുന്നതിനിടയിലാണ് മെസ്സിയെ കിട്ടിയത്. മരം മുറിച്ച് കടത്തുന്നത്ര അധ്വാനവും ഇല്ല. അതു പ്രകാരം മെസ്സിയെ കൊണ്ടു വരാൻ എന്ന പേരിൽ ഉള്ള വ്യാജ പണി ആന്റോ മുതലാളിയും സർക്കാരിന്റെ അനുമതി എന്ന പണി പിണറായി വ്യജയനും ഏറ്റെടുത്തു... അതിനൊപ്പം അബ്ദുൾ റഹ്മാൻ എന്ന കായിക മന്ത്രിയും കൂടെക്കൂടി.. അതിൽ വ്യാപകമായ തട്ടിപ്പാണ് നടത്തിയത്. കായിക മന്ത്രി നേരിട്ട് നിന്ന് എല്ലാ തട്ടിപ്പുകൾക്കും നേതൃത്വം നൽകി എന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്. അർജന്റീന ഫുട്ബോൾ അസ്സോസിയേഷന് 126 കോടി രൂപ നല്കി എന്ന് സ്പോൺസർ പറഞ്ഞതിനെ കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണ്. അങ്ങനെ നല്കിയതിൽ അതിന്റെ GST ഇരുപത്തിരണ്ടര കോടി രൂപ അടച്ചിട്ടുമില്ല. നികുതി വെട്ടിച്ച് സർക്കാരിനെ പറ്റിച്ചതിൽ Reporter TV പ്രതിയാകുകയും അതിന്റെ അന്വേഷണം അതിശക്തമായി നടക്കുകയും ചെയുന്നു.
പിണറായി സർക്കാരിന്റെ ഔദ്യോഗിക അനുമതി ഉണ്ടന്ന കള്ളം പറഞ്ഞാണ് തട്ടിപ്പ് മുഴുവൻ നടത്തിയത്. അതിന് പിണറായി കൂട്ട് നിൽക്കുകയാണോ എന്നും സംശയമുണ്ട്. അങ്ങനെ സമ്പാദിച്ച കോടിക്കണക്കിന് രൂപ ഇവർ പങ്കിട്ടെടുത്ത വാർത്തകളും പുറത്തുവരികയാണ്. അങ്ങനെ മാംഗോ ഫോൺ തട്ടിപ്പ് കൊണ്ട് മാത്രം കേരളത്തിലെ ഏറ്റവും വലിയ കൊള്ളക്കാർ ആണ് അഗസ്റ്റിൻ സഹോദരൻമാർ എന്ന് മനസ്സിലായതിന് ശേഷവും പുതിയ നിയമം ഉണ്ടാക്കി അവർക്ക് തന്നെ മരം വെട്ടാൻ അനുമതി നല്കുന്നു. അതിൽ സമ്പാദിച്ച കോടികൾ കൊണ്ട് ഒരു ചാനൽ വാങ്ങുന്നു. പിണറായിയെയും സർക്കാരിനെയും രാപ്പകൽ വ്യത്യാസമില്ലാതെ വെളുപ്പിക്കുന്നു. അതിനിടയിലാണ് മെസിയുടെ പേരിലുള്ള തട്ടിപ്പും ആസൂത്രണം ചെയ്യുന്നതും അത് നടത്തി കോടികൾ തട്ടിച്ചെടുത്തു എന്നും പറയുന്നത്. മെസ്സിയില്ലാതെയാണ് ഈ പറ്റിക്കൽ പരിപാടിയെല്ലാം നടത്തിയത്..കേരളത്തിലെ ജനങ്ങൾ ഒരു ഫുട്ബോൾ ഇതിഹാസത്തെ കാത്തിരുന്നത് വെറുതെയായിരിക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാണ്..അത് മാധ്യമങ്ങൾ എഴുതി തുടങ്ങിയുട്ടുണ്ട്. അതായത് അഗസ്റ്റിൻ സഹോദരൻമാർ ചെയ്യുന്നതെല്ലാം പിണറായിയുടെ അറിവോടെയും അനുമതിയോടും കൂടിയാണ്. അന്വേഷണം എത്തുന്നത് അല്ലങ്കിൽ കൊള്ളക്കാർ ചൂണ്ടിക്കാണിക്കാൻ പോകുന്നത് പിണറായി വിജയനെ തന്നെയാണ്. ദിവസവും തന്റെ ചാനലിൽ പുകഴ്ത്തി പാടുന്നുണ്ടെങ്കിലും ആന്റോ അഗസ്റ്റിൻ പിണറായി വിജയനെ വരച്ചവരയിൽ നിർത്തിയിരിക്കുകയാണ്. ഇതുവരെ പുറത്തു വന്നതും ഇനി പുറത്ത് വരാൻ പോകുന്നതുമായ എല്ലാ തട്ടിപ്പുകളിലും ഈ കമ്പനിയോടൊപ്പം പിണറായി വിജയനും ഉണ്ടാകും എന്നതിൽ സംശയമില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)