വധഭീഷണി ; സൽമാൻ ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകി

Aug 01, 2022 - 11:32
0
വധഭീഷണി ; സൽമാൻ ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകി

നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകി മുംബൈ പോലീസ്. ഈ മാസം 22ാം തിയതി ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കാണുകയും, അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സൽമാൻ ഖാൻ തോക്ക് ലൈസൻസിന് വേണ്ടി അപേക്ഷിച്ചത്.പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും വധഭീഷണി ലഭിച്ചത്. സിദ്ദുവിന്റെ അതേഗതി തന്നെ നിങ്ങൾക്കും വരുമെന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. സൽമാൻ ഖാന്റെ അഭ്യർത്ഥനയെ തുടർന്ന് അപേക്ഷ അദ്ദേഹം താമസിക്കുന്ന സോൺ 9 ചുമതലയുള്ള ഡിസിപിക്ക് കൈമാറി.

ഇതിന് പിന്നാലെയാണ് സൽമാൻ ഖാന് തോക്കിനുള്ള ലൈസൻസ് നൽകിയത്. നിലവിൽ ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ അഭിനയിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User