കൊമ്പനടുക്കത്ത് ഡയാലൈഫ് ആരോഗ്യയാത്ര സംഘടിപ്പിച്ചു; രോഗനിർണയ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു
ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും സൗജന്യ രോഗനിർണയ ക്യാമ്പും; കുടുംബശ്രീ അംഗങ്ങൾക്ക് ഡയാലൈഫ് ആരോഗ്യ കാർഡ് വിതരണം ചെയ്തു
കാസർഗോഡ്: ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനും രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുമായി ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ആരോഗ്യയാത്രയുടെ ഭാഗമായി കൊമ്പനടുക്കത്ത് ബോധവത്കരണ ക്ലാസും രോഗനിർണയ ക്യാമ്പും നടത്തി.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യുണൈറ്റഡ് കൊമ്പനടുക്കത്തിന്റെയും കുടുംബശ്രീ എഡിഎസിന്റെയും സംയുക്ത സഹകരണത്തോടെ കൊമ്പനടുക്കം മദ്രസ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഷാഹിദ മൻസൂർ ആരോഗ്യയാത്ര ഉദ്ഘാടനം ചെയ്തു. ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ഐ.കെ. മൊയ്തീൻ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ സിഡിഎസ് അംഗം അനീസ പാലോത്ത് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് കൊമ്പനടുക്കം പ്രസിഡന്റ് ശരീഫ്, സെക്രട്ടറി സലാം എന്നിവർ ആശംസകൾ നേർന്നു.
ആരോഗ്യയാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ആശുപത്രി മാനേജർ മൻസൂർ വിശദീകരിച്ചു. കുടുംബശ്രീ അംഗങ്ങൾക്കുള്ള ഡയാലൈഫ് ആരോഗ്യ കാർഡിന്റെ വിതരണോദ്ഘാടനം ഡോ. ഐ.കെ. മൊയ്തീൻ കുഞ്ഞി നിർവഹിച്ചു.
ജീവിതശൈലി രോഗങ്ങൾ, അവയുടെ പ്രതിരോധം, നേരത്തേയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾക്ക് ആശുപത്രി മാനേജർ മൻസൂറും ഡയറ്റീഷ്യൻ ഹർഷയും നേതൃത്വം നൽകി. തുടർന്ന് നടന്ന ജീവിതശൈലി രോഗനിർണയ ക്യാമ്പിൽ നൂറിലധികം നാട്ടുകാർ പങ്കെടുത്തു.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ഡയാലൈഫ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ് സ്നേഹോപഹാരം നൽകി. ക്ലബ് സെക്രട്ടറി സലാമിൽനിന്ന് ആശുപത്രി എംഡി ഡോ. ഐ.കെ. മൊയ്തീൻ കുഞ്ഞി ഉപഹാരം ഏറ്റുവാങ്ങി.
ആശുപത്രി ചീഫ് അക്കൗണ്ടന്റ് അഫ്സൽ, പബ്ലിക് റിലേഷൻ ഓഫീസർ മൻസൂർ കുരിക്കൾ, മാർക്കറ്റിങ് ടീം അംഗം സഫീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)