ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ഭക്ഷണം കഴിക്കുന്നതിനിടെ ജനൽച്ചില്ല് തകർന്നു
മൂന്ന് കോച്ചുകളുടെ ജനൽച്ചില്ലുകൾ തകർന്നു; യാത്രക്കാർക്ക് പരിക്ക്ഭ പറ്റി സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന നാഗ്പൂർ-മുംബൈ സി.എസ്.എം.ടി ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. സെപ്റ്റംബർ 25ന് രാത്രി 8.27ഓടെ മഹാരാഷ്ട്രയിലെ ബോർഖേഡി സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് സംഭവം. പുറത്തുനിന്ന് എറിഞ്ഞ കല്ലോ മറ്റേതെങ്കിലും വസ്തുവോ ട്രെയിനിൽ പതിച്ചതിനെ തുടർന്ന് A-1, B-2, B-5 കോച്ചുകളിലെ ജനൽച്ചില്ലുകൾ തകർന്നു.
യാത്രക്കാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ജനൽച്ചില്ല് പെട്ടെന്ന് തകർന്നത്. ചില്ല് കഷണങ്ങൾ കോച്ചിനുള്ളിലേക്ക് ചിതറുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ പങ്കുവെച്ച വീഡിയോയിൽ കാണാം. സമീപത്ത് കുടുംബങ്ങളും ചെറിയ കുട്ടികളും ഉണ്ടായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.നിരവധി യാത്രക്കാർക്ക് നിസാര പരിക്ക് പറ്റി
സംഭവത്തെ തുടർന്ന് ആർ.പി.എഫും ജി.ആർ.പിയും ബോർഖേഡി-സിന്ധി മേഖലയിലെ റെയിൽപാതയോട് ചേർന്ന പ്രദേശങ്ങളിൽ പരിശോധന നടത്തി. ബോർഖേഡി, ബ്രഹ്മാണി ഗ്രാമങ്ങളിലും അന്വേഷണം നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട സംശയാസ്പദരായ ആരെയും കണ്ടെത്താനായില്ല.
അജ്ഞാത വ്യക്തിക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ല് എറിഞ്ഞത് എവിടെ നിന്നാണെന്നും സംഭവത്തിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഓടുന്ന ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറും യാത്രക്കാരുടെ സുരക്ഷയും വീണ്ടും ചർച്ചയായിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)