കലാലയ രാഷ്ട്രീയത്തിന് വിലക്ക്? കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

രാഷ്ട്രീയ സമരം, ധർണ, മുദ്രാവാക്യം, ഡിജിറ്റൽ പ്രചാരണം എന്നിവയ്ക്ക് നിയന്ത്രണം; ഇടത്–വലത് സംഘടനകൾ പ്രതിഷേധത്തിൽ, നിർദേശം അന്തിമമല്ലെന്ന് വൈസ് ചാൻസലർ

Sep 20, 2026 - 12:01
0
കലാലയ രാഷ്ട്രീയത്തിന് വിലക്ക്? കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ, ധർണ, ഉപരോധം, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങളാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിനും നിയന്ത്രണം നിർദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

കരട് മാർഗരേഖയ്‌ക്കെതിരെ ഇടത്, വലത് വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസുകളിലെ ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് നീക്കമെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, കരട് നിർദേശം അന്തിമമല്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. ഹൈക്കോടതി നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മാർഗരേഖ തയ്യാറാക്കുന്നതെന്നും ക്യാമ്പസുകളിൽ സമാധാനവും അച്ചടക്കവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വൈസ്  ചാൻസലറു വിശദീകരണം 

കരട് സംബന്ധിച്ച് കൂടുതൽ ചർച്ചകളും പരിശോധനകളും നടക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും ആവശ്യങ്ങൾ അംഗീകരച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User