നേതാക്കൾക്ക് കാസർഗോഡ് ഡിസിസിയിൽ സ്വീകരണം

പ്രവീൺ ചക്രവർത്തി എംപിക്കും മഞ്ജുനാഥ ഭണ്ഡാരിക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം

Sep 20, 2026 - 13:25
0
നേതാക്കൾക്ക് കാസർഗോഡ് ഡിസിസിയിൽ സ്വീകരണം

കാസർഗോഡ്: ജില്ലയിൽ എത്തിയ രാജ്യസഭാംഗം പ്രവീൺ ചക്രവർത്തി എംപിക്കും കർണാടക പിസിസി വർക്കിംഗ് പ്രസിഡന്റ് മഞ്ജുനാഥ ഭണ്ഡാരിക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാസർഗോഡ് ഡിസിസി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെ. ലക്ഷ്മണ പ്രഭു,  എം. രാജീവൻ നമ്പ്യാർ, അർജ്ജുനൻ തായലങ്ങാടി, എ. ഷാഹുൽ ഹമീദ്, യു. വേലായുധൻ, മഹമൂദ് വട്ടേക്കാട്, ശ്യാം പ്രസാദ് മാന്യ, മനാഫ് നുള്ളിപ്പാടി,ആബിദ് എടച്ചേരി, പി.പി. സുമിത്രൻ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User