സമാശ്വാസം പദ്ധതിക്ക് 4.80 കോടി രൂപ; 3640 പേർക്ക് പ്രതിമാസ ധനസഹായം
വൃക്ക-കരൾ രോഗികൾക്കും ഹീമോഫീലിയ, അരിവാൾ രോഗം ബാധിച്ചവർക്കും ആശ്വാസം
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ‘സമാശ്വാസം’ പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് 4.80 കോടി രൂപ അനുവദിച്ചു. ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക-കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഹീമോഫീലിയ, അരിവാൾ രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച അർഹരായ 3640 ഗുണഭോക്താക്കൾക്കാണ് പദ്ധതിയിലൂടെ പ്രതിമാസ ധനസഹായം ലഭിക്കുക.
വൃക്ക അല്ലെങ്കിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 360 പേർക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകും. ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 ഗുണഭോക്താക്കൾക്കും പ്രതിമാസം 1000 രൂപ ലഭിക്കും.
വൃക്ക സംബന്ധമായ തകരാറിനെ തുടർന്ന് ഡയാലിസിസിന് വിധേയരാകുന്ന 1680 പേർക്ക് പ്രതിമാസം 1100 രൂപ വീതവും അരിവാൾ രോഗം ബാധിച്ച 200 പേർക്ക് പ്രതിമാസം 2000 രൂപ വീതവും അനുവദിക്കും.
ഗുരുതരമായ രോഗങ്ങൾ മൂലം തുടർച്ചയായ ചികിത്സയും പരിചരണവും ആവശ്യമായി വരുന്ന അർഹരായ വ്യക്തികൾക്ക് സാമ്പത്തിക പിന്തുണ നൽകുകയാണ് ‘സമാശ്വാസം’ പദ്ധതിയുടെ ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)