പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ 110-ാം ജന്മവാർഷികാഘോഷം; കലോത്സവത്തിന് തുടക്കം
കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങ് ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ 110-ാം ജന്മവാർഷികാഘോഷവും എൻ. കൃഷ്ണപിള്ള കലോത്സവവും ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു.

മലയാള സാഹിത്യത്തിനും നാടകവേദിക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മഹാനായ എഴുത്തുകാരനും നാടകകൃത്തുമായ പ്രൊഫ. എൻ. കൃഷ്ണപിള്ളയെ അനുസ്മരിച്ച ചടങ്ങിൽ പങ്കെടുക്കാനായത് അഭിമാനകരമായ അനുഭവമാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ, ടി.പി. ശ്രീനിവാസൻ, ഏഴുമറ്റൂർ രാജരാജവർമ്മ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ ചിന്തകളും സാഹിത്യ-നാടക സൃഷ്ടികളും വരുംതലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)