രാവിലെ നടക്കാന്‍ ഒരു റോഡ് മുഴുവനായും അടച്ച് കൊച്ചി അസി. കമ്മീഷ്ണര്‍

Jun 16, 2022 - 04:30
0
രാവിലെ നടക്കാന്‍ ഒരു റോഡ് മുഴുവനായും അടച്ച് കൊച്ചി അസി. കമ്മീഷ്ണര്‍

കൊച്ചി: എറണാകുളത്ത് പ്രഭാത സവാരിക്കായി ഹൈക്കോടതി ഗോശ്രീ റോഡ് അടച്ചിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സംഭവത്തില്‍ കൊച്ചി വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറോട്, സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടി. പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ടതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം വലിയ പ്രയാസം നേരിട്ടത് സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണര്‍ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതല്‍ 7 മണി വരെ മാത്രം റോഡ് പ്രഭാതസവാരിക്ക് അടയ്ക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ മറ്റ് ദിവസങ്ങളിലും റോഡ് അടച്ചിട്ടതാണ് വിവാദമായത്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് സംഭവത്തില്‍ കമ്മീഷണര്‍ വിശദീകരണം തേടിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User