യുഎഇ നിലപാട് വ്യക്തമാക്കി; പിണറായി രക്ഷപ്പെട്ടു
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വലിയ കോലാഹലം സൃഷ്ടിച്ചെങ്കിലും നിയമനടപടികള്‍ നിശ്ചലമായി നില്‍ക്കുന്നു. കേസില്‍ മറുവശത്തുള്ള പിണറായി വിജയനും കുടുംബത്തിനുമെതിരെ മൊഴി നല്‍കുവാനോ സ്വപ്‌നയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുവാനോ യുഎഇ തയാറായിട്ടില്ല. കേരള സര്‍ക്കാരിനെ പിണക്കാതെ മുന്നോട്ട് പോകുവാനുള്ള നീക്കമാണ് യുഎഇയില്‍ നിന്നുണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിലുള് വെല്ലുവിളിയും അത് തന്നെയാണ്. സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രിയെ ചോദ്യം ചെയ്താല്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് അന്വേഷണത്തിനോട് സഹകരിക്കണമെന്ന് യുഎഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. അവര്‍ സഹകരിക്കുവാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ കൊണ്ട് മാത്രം മുഖ്യമന്ത്രിയെ കുടുക്കാനാകില്ലെന്ന് വ്യക്തമായി. വലിയ തോതിലുളള നിക്ഷേപങ്ങള്‍ നടത്തുവാന്‍ യുഎഇ സര്‍ക്കാരും കേരളവും പരസ്പര ധാരണയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ബന്ധം വഷളാക്കുവാന്‍ അവര്‍ ഉദ്ദേശിക്കുന്നുമില്ല.