മുഖ്യമന്ത്രിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ കമന്റ്; സര്‍ക്കാര്‍ ജീവനക്കാരന പണികിട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്‌പെന്‍ഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാല്‍ സെക്ഷനിലെ വാച്ചറായ ആര്‍ സുരേഷിനെയാണ് റേഞ്ച് ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്. മട്ടന്നൂരിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് കമന്റിട്ടത്. ഇയാളെ വള്ളക്കടവ് റേഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഓണ്‍ലൈനായി സംസാരിക്കുമ്പോഴാണ് ഇത് പറഞ്ഞത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വില ഇടുന്നത് അംഗീകരിക്കാനാവില്ല മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.