മാസപ്പടി കേസിൽ നിർണായക നീക്കം; ഇ.ഡി റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് വഴിയൊരുങ്ങുന്നു

CMRL–Exalogic മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇ.ഡി റിപ്പോർട്ടിൽ അന്വേഷണം നടത്തുന്നതിന് നിയമതടസമില്ലെന്ന എ.ജിയുടെ നിയമോപദേശം സംസ്ഥാന സർക്കാരിന് ലഭിച്ചു.

Sep 19, 2026 - 10:35
Updated: 60 minutes ago
0
മാസപ്പടി കേസിൽ നിർണായക നീക്കം; ഇ.ഡി റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് വഴിയൊരുങ്ങുന്നു

കഴിഞ്ഞ ഭരണകാലത്ത് പിണറായി വിജയനും കുടുംബക്കാരും നടത്തിയ ഏറ്റവും വലിയ തട്ടിപ്പിന് ഇപ്പോൾ അന്വേഷണത്തിനായി കളമൊരുങ്ങുകയാണ്. മാസപ്പടി കേസിൽ പിണറായി വിജയന് ജയിൽ ഒരുങ്ങുന്നു എന്ന് പറയുന്നതാണ് ഉചിതം. അത് നിയമോപദേശം ലഭിച്ചതോടെ അവർക്കെതിരെ ഏത് നിമിഷവും അവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഇരിക്കുകയാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ്. ഇടയ്ക്കിടയ്ക്ക് മൊഴിനൽകുകയും പിന്നീട് തോന്നുമ്പോൾ മൊഴി നൽകിയത് അങ്ങനെയായിരുന്നില്ല വേണ്ടത് എന്നൊക്കെ പറഞ്ഞു
മാറ്റി മാറ്റി പറയാൻ അത് അച്ചിവീട്ടിലെ കാര്യമൊന്നുമല്ല.  കട്ടതും തട്ടിച്ചതും തീരുമാനിക്കുന്നത് കരിമണൽ കർത്തയുമല്ല.  അതിനിവിടെ ഒരു സംവിധാനമുണ്ട്. അങ്ങനെ സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് വ്യക്തമായ നിയമോപദേശം ലഭിച്ചിരിക്കുന്നു.. കേരളത്തിലെ അഡ്വക്കറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. ഇനി വരാനിരിക്കുന്നത് പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള തട്ടിപ്പ് കേസിലെ അന്വേഷണം പ്രഖ്യാപിക്കലാണ്.  പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കേരളത്തിലെ ആഭ്യന്തര വകുപ്പിന് കത്തു നൽകിയത്. അത് പ്രകാരം ഇനി കേരളം ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വിജിലൻസ് അത് വ്യക്തമായി അന്വേഷിക്കാൻ  പോകുകയാണ്. 

25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് ഇ.ഡി. നൽകിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന  നിലയ്ക്ക് കൈക്കൂലി വാങ്ങി. ആദ്യം അത് കള്ളപ്പണം ആണെന്നും കള്ളപ്പണം വെളുപ്പിക്കൽ എന്നുള്ളത് കേന്ദ്ര അന്വേഷണ ഏജൻസിയുടെ കീഴിൽ വരുന്നതാണെന്നും പറഞ്ഞ് ചാടി വീണ ഇ.ഡി ഒരു ചുക്കും ചെയ്യാതെ പിണറായി വിജയനെ വർഷങ്ങളോളം സംരക്ഷിച്ച് വരികയായിരുന്നു. എന്നാൽ സർക്കാർ മാറിയതോടു കൂടി കേരളത്തിൽ ഇനിയും ഈ കേസ് അന്വേഷിച്ചാൽ പണി പാളുമെന്ന് മനസിലായതോടു കൂടി ഉറപ്പ് കിട്ടിയതോടു കൂടെ ഇ.ഡി ഈ കാര്യങ്ങൾ എല്ലാം കേരള സർക്കാരിനെ ഏൽപ്പിക്കുകയാണ്. അതോടു കൂടി ഇ.ഡി പറഞ്ഞതെല്ലാം ശരിയെന്ന ഒറ്റ വാക്കിലൂടെ തന്നെ അന്വേഷണം പ്രഖ്യാപിക്കാൻ കേരള സർക്കാർ തയ്യാറായില്ല. അതിനാണ് വിശദമായ നിയമോപദേശം തേടിയത്. അതിന്റെ ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും പിണറായി വിജയനെതിരെ  ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12-ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. ഇതിന്മേലാണ് ഇപ്പോൾ അദ്ദേഹം നിയമോപദേശം നൽകിയിരിക്കുന്നത്.ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല എന്ന് വളരെ വ്യക്തമായി പറയുന്നുണ്ടെങ്കിലും. അതെ പടിയല്ലാതെ പുതിയ തെളിവുകൾ കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആകാം എന്ന ഉപദേശമാണ് അഡ്വക്കേറ്റ് ജനറൽ കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്ന നിയമോപദേശത്തിൽ പറഞ്ഞിരിക്കുന്നത്. സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടതല്ലാതെ മറ്റു കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചില സൂചനകൾ ഇ.ഡിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ ഹവാല പണവുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്.  മുഹമ്മദ് റിയാസ്, വീണ, സിപിഎം കോഴിക്കോട് ജില്ലാ  സെക്രട്ടേറിയറ്റ് അംഗം അടക്കം പ്രതിസ്ഥാനത്തേക്ക് എടുത്ത് പറഞ്ഞിരുന്നു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് വിജിലൻസിന് തീരുമാനിക്കാം എന്നാണ് നിയമോപദേശം. 

ഹവാല പണവുമായി ബന്ധപ്പെട്ട് വീണയും റിയാസും ചേർന്ന് കോടികൾ കൈമാറിയതിന്റെ രേഖകൾ കിട്ടുന്നതോടെ മറ്റൊരു അന്വേഷണവും ഉണ്ടാകും.റിയാസിന്റെ കേസിൽ മിക്കവാറും അറസ്റ്റ് ഉറപ്പാണെന്ന കാര്യം കേരളത്തിലെ പല നിയമ വിദഗ്ദ്ധരും പറഞ്ഞു കഴിഞ്ഞു. ഇനി പിണറായി തന്നെ അറസ്റ്റിന് ചെയ്യപ്പെടണമെന്നില്ല മകളോ മരുമകനോ ആയാൽ തന്നെ പ്രതികിപക്ഷനേതാവ് സ്ഥാനത്തു നിന്നു  രാജി അത്യാവശ്യമാണ്. സി പി എം പ്രത്യേകിച്ച് എം എ ബേബിയും സംഘവും രാജി ആവശ്യപ്പെടുമെന്ന സൂചനകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ വിശാല യോഗത്തിൽ  ഗോവിന്ദനെ ശാസിച്ചതെല്ലാം അതിന്റെ തുടക്കമായി കാണുകയാണ് സിപിഎം കേന്ദ്രങ്ങളെല്ലാം..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User