ഡൽഹിയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി രേഖ ഗുപ്ത
യുവാക്കളുടെ നൈപുണ്യ വികസന പദ്ധതിയായ ‘ജൻ കൗശൽ കേന്ദ്ര’ത്തിന്റെ ബ്രാൻഡ് അംബാസഡറായാണ് സഞ്ജുവിനെ പ്രഖ്യാപിച്ചത്
ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഡൽഹിയുടെ ‘ജൻ കൗശൽ കേന്ദ്ര’ത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. യുവാക്കൾക്ക് നൈപുണ്യ പരിശീലനവും തൊഴിൽ സാധ്യതകളും ഒരുക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങളുമായി സഞ്ജു സഹകരിക്കും.
ഡൽഹിയിലെ മോട്ടി നഗറിൽ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ആരംഭിച്ച ജൻ കൗശൽ കേന്ദ്രം യുവാക്കൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയാണ് ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഭാവി അധിഷ്ഠിത മേഖലകളിലും പരിശീലനം നൽകുന്നതിന് പദ്ധതിയിൽ പ്രാധാന്യം നൽകുന്നുണ്ട്.
സഞ്ജുവിന് ഡൽഹിയുമായുള്ള പഴയ ബന്ധവും മുഖ്യമന്ത്രി രേഖ ഗുപ്ത ചൂണ്ടിക്കാട്ടി. ബാല്യകാലത്തിന്റെ ഒരു ഭാഗം ഡൽഹിയിൽ ചെലവഴിച്ച സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന്റെ ആദ്യഘട്ടവും ഡൽഹിയുമായി ബന്ധപ്പെട്ടിരുന്നു. യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിൽ സഞ്ജുവിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സഞ്ജുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പുതിയ ചുമതല പ്രഖ്യാപിച്ചത്. ഡൽഹിയിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിലൂടെയും തൊഴിൽ പരിശീലനത്തിലൂടെയും കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളിൽ സഞ്ജുവിന്റെ പങ്കാളിത്തം ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)