‘പാർട്ടി തെറ്റ് തിരുത്തിയ ചരിത്രമില്ല’; സിപിഎം വിശാല സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
സിപിഎമ്മിന്റെ തെറ്റുതിരുത്തൽ ചർച്ചകൾ അധരവ്യായാമമായി മാറരുതെന്ന് വിമർശിച്ച ടികെ ഗോവിന്ദൻ, പിണറായി വിജയനെതിരായ ED നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചതോടെ സിപിഎമ്മിലും യുഡിഎഫിലും ഒരുപോലെ ചർച്ച ശക്തമായി.
തെറ്റ് തിരുത്തലിനെന്ന് പറഞ്ഞ് സിപിഎം വിളിച്ചുചേർത്ത പാർട്ടിയുടെ ചരിത്രത്തിലെ ആദ്യ വിശാല സംസ്ഥാന സമിതി കോഴിക്കോട് പുരോഗമിക്കുകയാണ്.. പാർട്ടി തെറ്റുകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്തണം, നമ്മൾ എങ്ങനെ നമ്മളായെന്ന് ഓർക്കണം എന്നൊക്കെയാണ് ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി എംഎ ബേബി തട്ടിവിട്ടത്.. ആദ്യ ദിനത്തിലെ ചർച്ചയിൽ കണ്ണൂർ ജില്ലയിൽ നിന്നുൾപ്പെടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്.. എന്നാൽ രൂക്ഷവിമർശനങ്ങൾക്ക് തടയിടാനുള്ള നീക്കം നേതൃത്വം നടത്തിക്കഴിഞ്ഞു.. കാതലായുള്ള സ്വയം വിമർശനങ്ങൾ സമ്മേളനത്തിലെ രേഖയിൽ നിന്ന് ഒഴിവാക്കിയത് ഇതിന്റെ ഭാഗമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.. വീഴ്ചയിൽ സ്വയം വിമർശനം ഇല്ലെന്നാണ് കണ്ണൂർ ജില്ലകമ്മറ്റിയുടെ കുറ്റപ്പെടുത്തൽ. ഇതുകൊണ്ടൊക്കെ തന്നെ സിപിഎമ്മിന്റെ ഈ തെറ്റുതിരുത്തൽ നീക്കം വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നാണ് പാർട്ടിയെ അടുത്തറിയാവുന്നവർ പറയുന്നത്.. അടുത്ത കാലം വരെ സിപിഎമ്മിലെ ഇത്തരത്തിലുള്ള തെറ്റുതിരുത്തൽ ചർച്ചകളുടെ ഭാഗമായിരുന്ന ആളാണ് തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദൻ.. അദ്ദേഹം ശക്തമായ പരിഹാസവും വിമർശനവുമാണ് നടത്തിയിരിക്കുന്നത്.. പാർട്ടി തെറ്റ് തിരുത്തിയ ചരിത്രം ഇതിന് മുൻപ് ഇല്ല.. എന്നാൽ തെറ്റുതിരുത്തൽ ചർച്ച നടത്തിയ ഒട്ടേറെ സംഭവങ്ങളുണ്ട്.. ചർച്ച നടത്തി മനോഹരമായ തീരുമാനങ്ങൾ പലതും എടുക്കും., പക്ഷെ ആ തീരുമാനങ്ങൾ താഴെ റിപ്പോർട്ട് ചെയ്ത് ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ ആരും തെറ്റ് തിരുത്തിയ ചരിത്രമില്ല.. തെറ്റ് തിരുത്തലെന്ന് പറയുന്നത് അധരവ്യായാമമാണ്.. ഈ ചർച്ചയിൽ നിന്ന് പാഠം പഠിക്കാൻ നേതൃത്വം തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യമെന്നാണ് ടികെ പറയുന്നത്..
തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പാർട്ടി നേതൃത്വമാണ്.. കേരളത്തിലുടനീളമാണ് തിരിച്ചടി നേരിട്ടത്.. പയ്യന്നൂരോ തളിപ്പറമ്പോ മാത്രമല്ല.. പ്രശ്നം, ഈ പാർട്ടിയിൽ ഉടനീളം വന്നിട്ടുള്ള അപചയമാണ്.. ഏറ്റവും കൂടുതൽ വിമർശന വിധേയമായ പാർട്ടി നേതൃത്വമുണ്ട്.. ആ നേതൃത്വത്തെ മാറ്റ്.. എന്നിട്ട് ജനങ്ങളോട് പറ നിങ്ങളുടെ വിമർശനം ഞങ്ങൾ ഉൾക്കൊണ്ടു എന്ന്, ആ വിമർശനത്തിന് വിധേയമായ ആളുകളെ മാറ്റി.. പുതിയ നേതൃത്വത്തെ നിങ്ങളുടെ മുമ്പിൽ വെക്കുന്നു പാർട്ടിക്കൊപ്പം വരണം, എന്ന് പറയാനുള്ള ആർജവം പാർട്ടിക്കുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.. സംസ്ഥാന കമ്മറ്റിക്കാർ അഭിപ്രായം പറയേണ്ടതില്ല, വ്യക്തിപരമായ വിമർശനങ്ങൾ വേണ്ട പിന്നെ എന്തിനാണ് 3 ദിവസം ചെലവാക്കുന്നത്. നേതാക്കൻമാരുടെ സ്തുതിപാഠക സംഘത്തെ സൃഷ്ടിച്ച് ശക്തിപ്പെടുത്താനാണോ വിശാല സമ്മേളനം എന്നാണ് സിപിഎമ്മിനെ അടിമുടി അറിയാവുന്ന ഈ സഖാവ് ചോദിക്കുന്നത്...
ഇത്തരത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമ്പോഴും പക്ഷെ ഇഡി കേസിൽ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ് യുഡിഎഫ് എംഎൽഎ കൂടിയായ ഗോവിന്ദൻ.. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് തറപ്പിച്ച് പറയുന്നുണ്ട് അദ്ദേഹം.. പിണറായിക്കെതിരെ ഇഡി വന്നാൽ കേമവും മറ്റുള്ളവർക്കെതിരെ വന്നാൽ മോശവും എന്ന നിലപാടെടുക്കാൻ പാടില്ല.. ഇഡി കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തികളാണ്.. പിണറായിയെ പിടിക്കലാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്.. കേസെടുക്കണമെന്ന് പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയ ഇഡിയുടെ നടപടിയെ അടവായാണ് ടികെ ഗോവിന്ദൻ കാണുന്നത്.. ഇന്ത്യ സഖ്യത്തിലെ പാർട്ടികളായ കോൺഗ്രസിനേയും സിപിഎമ്മിനേയും തമ്മിലടിപ്പിക്കാനുള്ള ബിജെപിയുട ദുഷ്ടലാക്കാണ് നീക്കത്തിന് പിന്നിലെന്നാണ് ടികെ ഗോവിന്ദന്റെ നിലപാട്.. എന്തായാലും ഈ പ്രതികരണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുമെന്നതിൽ തർക്കമില്ല.. കാരണം യുഡിഎഫ് നേതൃത്വം ഒന്നടങ്കം ഈ വിഷയത്തിൽ പിണറായിക്കെതിരെ ആക്രമണം നടത്തുകയാണ്.. അപ്പോഴാണ് തങ്ങളുടെ ഒപ്പമുള്ള ഒരു എംഎൽഎ അതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നത്.. പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ ആവശ്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്.. നിയമോപദേശം അനുകൂലമായി കേസെടുത്താൽ അത് രാഷ്ട്രീയ പ്രേരിതമെന്ന് തന്നെയാകും സിപിഎം പ്രചരണം.. അതിന് കരുത്ത് പകരുന്നതായി മാറും യുഡിഎഫ് എംഎൽഎയുടെ ഇപ്പോഴത്തെ പ്രതികരണമെന്നതിൽ സംശയമില്ല.. ടികെ ഗോവിന്ദന്റെ പ്രസ്താവനയോട് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് തനിക്ക് അറിയില്ല, അദ്ദേഹത്തോട് തന്നെ ചോദിക്കു എന്നാണ് പ്രതികരിച്ചത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)